---
title: "പെണ്‍വേഷത്തില്‍ ഞെട്ടിക്കുന്ന  മേക്കോവറുമായി നടൻ, ആരാണെന്ന് മനസ്സിലായോ "
english_title: "Actor with shocking makeover in female role, guess who?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86176/actor-with-shocking-makeover-in-female-role-guess-who"
published_at: "2022-12-19T22:29:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a098d00b879_navbasuddhenn.jpg"
keywords: []
---

# പെണ്‍വേഷത്തില്‍ ഞെട്ടിക്കുന്ന  മേക്കോവറുമായി നടൻ, ആരാണെന്ന് മനസ്സിലായോ 

> **Lead Summary:** ചെറിയ റോളുകളിലൂടെ സിനിമ രംഗത്ത് സജീവമായ നടനാണ് നവാസുദ്ദീന്‍ സിദ്ദീഖി. 2012ൽ ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ സ്പെഷൽ ജൂറി അവാർഡ് ലഭിച്ച താരം സംവിധായകൻ പ്രശാന്ത് ഭാർഗവയയുടെ പതംഗ് എന്ന ചിത്രത്തിലൂടെയാണ് തുടക്കം കുറിച്ചത്.

## Article Content

ചെറിയ റോളുകളിലൂടെ സിനിമ രംഗത്ത് സജീവമായ നടനാണ് നവാസുദ്ദീന്‍ സിദ്ദീഖി. 2012ൽ ദേശീയ ചലച്ചിത്രപുരസ്കാരത്തിൽ സ്പെഷൽ ജൂറി അവാർഡ് ലഭിച്ച താരം സംവിധായകൻ പ്രശാന്ത് ഭാർഗവയയുടെ പതംഗ് എന്ന ചിത്രത്തിലൂടെയാണ് തുടക്കം കുറിച്ചത്.

ആദ്യ ഫീച്ചർ ഫിലിം ബ്ലാക്ക് ഫ്രൈഡേ (2007), കഹാനി (2011), 2012 ലെ ഗാങ്‌സ് ഓഫ് വാസിപൂർ ഡ്യുവോളജി, രാമൻ രാഘവ് 2.0 (2016)ചിത്രങ്ങളിലെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം അന്താരാഷ്ട്ര അംഗീകാരം നേടിദേശീയ ചലച്ചിത്ര അവാർഡ് , ഐഐഎഫ്എ അവാർഡ് , രണ്ട് ഫിലിംഫെയർ അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.

എത്ര വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണെങ്കിലും അതിമനോഹരമായി അവതരിപ്പിക്കുക എന്നത് താരത്തിന്റെ പ്രത്യേകത ആണ് . ഇപ്പോള്‍ ഇതാ ആരാധകരുടെ മനം കവരുന്ന നവാസിന്റെ പുത്തന്‍ അവതാര വേഷമാണ് ശ്രദ്ധേയമായിരിക്കുന്നത്. തന്റെ പുതിയ ചിത്രത്തില്‍ സ്ത്രീവേഷത്തിലാണ് നവാസുദ്ദീന്‍ എത്തുന്നത്.

സീ സ്റ്റുഡിയോയിലൂടെ റിലീസ് ചെയ്യുന്ന ഹദ്ദിയിലാണ് താരം വന്‍ മേക്കോവറില്‍ എത്തുന്നത്. ചുവന്ന സാരിയില്‍ അതി സുന്ദരിയായാണ് നവാസുദ്ദീനെ കാണാന്‍ . ഹെവി ആഭരണങ്ങളും മേക്കപ്പും ധരിച്ചു നില്‍ക്കുന്ന താരത്തെ തിരിച്ചറിയാന്‍ പോലുമാവുന്നില്ലെന്നാണ് ആരാധകരുടെ കമന്റുകള്‍ ഏറെയാണ് . താരത്തിന്റെ പുതിയ ചിത്രം ഇതോടെ വൻ ജനശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് എന്നത് സുനിശ്ചിതം

### Related Links & Sources
- [Original Story Source](https://moviemax.in/news/86176/actor-with-shocking-makeover-in-female-role-guess-who)