---
title: "ചാൻസ് കിട്ടാൻ വേണ്ടി ആണോ കുട്ടി തുണി കുറയ്ക്കുന്നത്? ഞരമ്പ് രോഗികൾക്ക് കിടിലൻ മറുപടി നൽകി സാനിയ ഈയ്യപ്പൻ"
english_title: "Is the child reducing the cloth to get a chance? Sania Eiyappan gave a hilarious answer to nervous patients"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86161/is-the-child-reducing-the-cloth-to-get-a-chance-sania-eiyappan-gave-a-hilarious-answer-to-nervous-patients"
published_at: "2022-12-19T21:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a0856f316c9_SANIYA_2.jpg"
keywords: []
---

# ചാൻസ് കിട്ടാൻ വേണ്ടി ആണോ കുട്ടി തുണി കുറയ്ക്കുന്നത്? ഞരമ്പ് രോഗികൾക്ക് കിടിലൻ മറുപടി നൽകി സാനിയ ഈയ്യപ്പൻ

> **Lead Summary:** **മ**ഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഡി4 ഡാൻസ് റിയാലിറ്റി ഷോയിൽ സാനിയ പങ്കെടുത്തിരുന്നു. ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു. അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയയാണ്.

## Article Content

**മ**ഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഡി4 ഡാൻസ് റിയാലിറ്റി ഷോയിൽ സാനിയ പങ്കെടുത്തിരുന്നു. ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു. അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയയാണ്.

ഇപ്പോഴിതാ സിനിമകള്‍ കിട്ടാന്‍ വേണ്ടിയാണോ തുണി കുറയ്ക്കുന്നതെന്ന് ചോദിക്കുന്നവര്‍ക്ക് മറുപടിയുമായി സാനിയ. ഭയക്കുന്നത് ഈയൊരു കാര്യത്തെ മാത്രമെന്ന് നടി. ക്വീന്‍, ലൂസിഫര്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സാനിയ ഈയ്യപ്പന്‍.വസ്ത്രധാരണം അവനവന്റെ സ്വാതന്ത്ര്യമാണ് എന്നതാണ് നടിയുടെ നിലപാട്. സിനിമകള്‍ കിട്ടാന്‍ വേണ്ടിയാണോ കുട്ടീ തുണി കുറയ്ക്കുന്നതെന്നായിരുന്നു ചിലരുടെ വിമര്‍ശനം.

ഇത്തരത്തിലുള്ള വിമര്‍ശനങ്ങളോട് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടിയിപ്പോള്‍. ഞാന്‍ പണ്ടുതൊട്ടേ ഇങ്ങനെയാണ് ചേട്ടാ, എന്നാണ് നടിയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയിൽ നടി സജീവമാണ്. തന്റെ യാത്രകളുടെയും മറ്റും ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില പങ്കുവയ്ക്കാറുണ്ട്.

വസ്ത്രധാരണത്തിന്റെ പേരില്‍ നിരവധി തവണ താരത്തിനെതിരെ സൈബര്‍ ആക്രമണമുണ്ടായിട്ടുണ്ട്.തോല്‍വികളെയാണ് താന്‍ ഭയക്കുന്നതെന്നും സാനിയ പറയുന്നു. തോല്‍വികളെ നേരിടാന്‍ മടിയില്ല, എന്നിരുന്നാലും ഭയമാണ്. ഭാവിയെക്കുറിച്ച്‌ പേടിയുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. ക്വീന്‍ എന്ന ചിത്രത്തിന് ശേഷം സിനിമയൊന്നും വന്നിരുന്നില്ല. ആ സമയത്ത് നിരാശ തോന്നിയിരുന്നുവെന്നും സാനിയ കൂട്ടിച്ചേര്‍ത്തു. വിമർശകരോടൊപ്പം വലിയ ഒരു ആരാധക വൃന്ദവും നടിക്കുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/86161/is-the-child-reducing-the-cloth-to-get-a-chance-sania-eiyappan-gave-a-hilarious-answer-to-nervous-patients)