---
title: "'മോശം മൌത്ത് പബ്ലിസിറ്റിയാണ് റിലീസ് ദിവസം മുതല്‍ ചിത്രത്തിന് ലഭിച്ചത്';പൃഥ്വിരാജിന്‍റെ പ്രതികരണം "
english_title: "'The film received bad word of mouth publicity from the day of its release'; Prithviraj's reaction"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86147/the-film-received-bad-word-of-mouth-publicity-from-the-day-of-its-release-prithvirajs-reaction"
published_at: "2022-12-19T19:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a0749bdcff8_GOLD.jpg"
keywords: []
---

# 'മോശം മൌത്ത് പബ്ലിസിറ്റിയാണ് റിലീസ് ദിവസം മുതല്‍ ചിത്രത്തിന് ലഭിച്ചത്';പൃഥ്വിരാജിന്‍റെ പ്രതികരണം 

> **Lead Summary:** **പ്രേ**മം എന്ന ട്രെന്‍ഡ് സെറ്റര്‍ ചിത്രം പുറത്തിറങ്ങി ഏഴ് വര്‍ഷത്തിനു ശേഷം അല്‍ഫോന്‍സ് പുത്രന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം എന്ന നിലയില്‍ വന്‍ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു ഗോള്‍ഡ്. എന്നാല്‍ ഭൂരിപക്ഷം പ്രേക്ഷകരും പ്രതീക്ഷിച്ച തരത്തിലുള്ള ചിത്രമായിരുന്നില്ല എന്നതിനാല്‍ മോശം മൌത്ത് പബ്ലിസിറ്റിയാണ് റിലീസ് ദിവസം മുതല്‍ ചിത്രത്തിന് ലഭിച്ചത്.ചിത്രത്തില്‍ നായകനായതിനു പുറമെ സഹ നിര്‍മ്മാതാവ് കൂടിയായിരുന്നു പൃഥ്വിരാജ്. ഇപ്പോഴിതാ ചിത്രം തിയറ്ററുകളില്‍ വര്‍ക്ക് ആയില്ല എന്ന കാര്യം അറിയിക്കുകയാണ് അദ്ദേഹം.

## Article Content

**പ്രേ**മം എന്ന ട്രെന്‍ഡ് സെറ്റര്‍ ചിത്രം പുറത്തിറങ്ങി ഏഴ് വര്‍ഷത്തിനു ശേഷം അല്‍ഫോന്‍സ് പുത്രന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം എന്ന നിലയില്‍ വന്‍ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു ഗോള്‍ഡ്. എന്നാല്‍ ഭൂരിപക്ഷം പ്രേക്ഷകരും പ്രതീക്ഷിച്ച തരത്തിലുള്ള ചിത്രമായിരുന്നില്ല എന്നതിനാല്‍ മോശം മൌത്ത് പബ്ലിസിറ്റിയാണ് റിലീസ് ദിവസം മുതല്‍ ചിത്രത്തിന് ലഭിച്ചത്.ചിത്രത്തില്‍ നായകനായതിനു പുറമെ സഹ നിര്‍മ്മാതാവ് കൂടിയായിരുന്നു പൃഥ്വിരാജ്. ഇപ്പോഴിതാ ചിത്രം തിയറ്ററുകളില്‍ വര്‍ക്ക് ആയില്ല എന്ന കാര്യം അറിയിക്കുകയാണ് അദ്ദേഹം.

ഷാജി കൈലാസിന്‍റെ സംവിധാനത്തില്‍ താന്‍ നായകനാവുന്ന പുതിയ ചിത്രം കാപ്പയുടെ പ്രചരണത്തിന്‍റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ ഒരു ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പൃഥ്വിരാജ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ഈ വര്‍ഷം തിയറ്ററുകളില്‍ ഹാട്രിക് വിജയം നേടിയിരുന്നല്ലോ എന്നും അതുകൊണ്ടാണോ നിര്‍മ്മാണ കമ്പനിയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത് എന്നുമായിരുന്നു ഒരു മാധ്യമ പ്രവര്‍ത്തകന്‍റെ ചോദ്യം.

എന്നാല്‍ ഗോള്‍ഡ് അക്കൂട്ടത്തില്‍ ഇല്ല എന്നായിരുന്നു പൃഥ്വിയുടെ മറുപടി. അതേസമയം തിയറ്ററുകളില്‍ വിജയിക്കാതിരുന്നിട്ടും ചിത്രം തങ്ങള്‍ക്ക് ലാഭമാണ് ഉണ്ടാക്കിയതെന്നും പൃഥ്വിരാജ് പറഞ്ഞു. ഗോള്‍ഡ് വര്‍ക്ക് ചെയ്‍തില്ലല്ലോ, ഞങ്ങള്‍ക്ക് പ്രോഫിറ്റ് ആണ്. അതാണ് അതിന്‍റെ സത്യം, എന്നായിരുന്നു പൃഥ്വിയുടെ മറുപടി. രണ്ടാമത്തെ ചോദ്യം ആദായ നികുതി വകുപ്പിനോടാണ് ചോദിക്കേണ്ടതെന്നും പൃഥ്വിരാജ് പറഞ്ഞു.

അതേസമയം കടുവയുടെ വിജയത്തിനു ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കാപ്പ. ജി ആര്‍ ഇന്ദുഗോപന്‍റെ പ്രശസ്‍ത നോവല്‍ ശംഖുമുഖിയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള ഒന്നാണ്. ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഫെഫ്ക റൈറ്റേഴ്സ് യൂണിയന് നിര്‍മ്മാണ പങ്കാളിത്തമുള്ള ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളും നിര്‍മ്മാണ പങ്കാളികളായ ചിത്രത്തിന്‍റെ റിലീസ് ഡിസംബര്‍ 22 ന് ആണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/86147/the-film-received-bad-word-of-mouth-publicity-from-the-day-of-its-release-prithvirajs-reaction)