---
title: "അർജന്റീന കപ്പടിക്കുന്ന നിമിഷം, മുഖത്ത് വിവിധ ഭാവങ്ങൾ മിന്നിമറയുന്ന മമ്മൂട്ടി, വീഡിയോ വൈറൽ  "
english_title: "The video of Mammootty flashing various facial expressions while playing Argentina went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86112/the-video-of-mammootty-flashing-various-facial-expressions-while-playing-argentina-went-viral"
published_at: "2022-12-19T15:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a036c9ce091_mamootty.jpg"
keywords: []
---

# അർജന്റീന കപ്പടിക്കുന്ന നിമിഷം, മുഖത്ത് വിവിധ ഭാവങ്ങൾ മിന്നിമറയുന്ന മമ്മൂട്ടി, വീഡിയോ വൈറൽ  

> **Lead Summary:** ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫൈനലായിരുന്നു കഴിഞ്ഞ ദിവസം ഖത്തറിൽ അരങ്ങേറിയത്. ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് അർജന്റീന കപ്പിൽ മുത്തമിട്ടപ്പോൾ അതിന് സാക്ഷ്യം വഹിക്കാനായി മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഖത്തറിൽ എത്തിയിരുന്നു.

## Article Content

ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫൈനലായിരുന്നു കഴിഞ്ഞ ദിവസം ഖത്തറിൽ അരങ്ങേറിയത്. ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് അർജന്റീന കപ്പിൽ മുത്തമിട്ടപ്പോൾ അതിന് സാക്ഷ്യം വഹിക്കാനായി മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഖത്തറിൽ എത്തിയിരുന്നു.

ഇപ്പോഴിതാ അർ‌ജന്റീന ഓരോ ​ഗോൾ അടിക്കുമ്പോഴും ആവേശം കൊള്ളുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

മുൻ ബി​ഗ് ബോസ് താരവും ആർജെയുമായ സൂരജ് ആണ് ലോകകപ്പ് വേദിയില്‍ നിന്നുമുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അർജന്റീന ഓരോ ​ഗോളടിക്കുമ്പോൾ സന്തോഷിക്കുന്ന, മുഖത്ത് വിവിധ ഭാ​വങ്ങൾ മിന്നിമറയുന്ന മമ്മൂട്ടിയെ വീഡിയോയിൽ കാണാം.

> "അര്‍ജന്‍റീന നേടിയ നിമിഷം മമ്മൂക്കയുടെ ആവേശം. 36 വര്‍ഷത്തെ കാത്തിരിപ്പ്.. ഒടുവിൽ സ്വന്തം ഖത്തറില്‍ പ്രിയപ്പെട്ട അര്‍ജന്‍റീന കപ്പെടുക്കുന്ന നിമിഷം..

> കൂടെ മത്സരം കാണാൻ ആവേശത്തോടെ പ്രിയപ്പെട്ട മമ്മൂക്ക. ഇതില്‍പ്പരം ഒരു സന്തോഷ നിമിഷം ഈ വര്‍ഷം ഇനിയുണ്ടാവാന്‍ ഇടയില്ല. ഖത്തറും മെസ്സിയും അര്‍ജന്‍റീനയും ചരിത്രം കുറിച്ചു", എന്നാണ് വീഡിയോ പങ്കുവച്ച് സൂരജ് കുറിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/86112/the-video-of-mammootty-flashing-various-facial-expressions-while-playing-argentina-went-viral)