---
title: " കൊവിഡ് വന്നതിന് ശേഷം പല ഇഷ്ടങ്ങളും ഇല്ലാതായി, ജീവ ഇക്കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയും വരുത്തിയിട്ടില്ല; അപർണ "
english_title: "Now the stars are openly talking about their life and family-new"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86057/now-the-stars-are-openly-talking-about-their-life-and-family-new"
published_at: "2022-12-19T12:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a007863ede8_aparna_and_jeeva.jpg"
keywords: []
---

#  കൊവിഡ് വന്നതിന് ശേഷം പല ഇഷ്ടങ്ങളും ഇല്ലാതായി, ജീവ ഇക്കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയും വരുത്തിയിട്ടില്ല; അപർണ 

> **Lead Summary:** പ്രേക്ഷകർക്ക് സുപരിചിതരായ താരദമ്പതിമാരാണ് ജീവയും അപര്‍ണയും . ഇപ്പോഴിതാ താരങ്ങൾ തങ്ങളുടെ ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് താരങ്ങള്‍.

## Article Content

പ്രേക്ഷകർക്ക് സുപരിചിതരായ താരദമ്പതിമാരാണ് ജീവയും അപര്‍ണയും . ഇപ്പോഴിതാ താരങ്ങൾ തങ്ങളുടെ ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് താരങ്ങള്‍.

ജീവയ്ക്ക് സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹമാണ് കൂടുതലെങ്കില്‍ തനിക്കത്രയും ഇല്ലെന്നാണ് അപര്‍ണയുടെ അഭിപ്രായം. മാത്രമല്ല തിയറ്ററില്‍ പോയി സിനിമകള്‍ കാണുക പോലും ചെയ്യാറില്ലെന്ന് അത്ര പോലും മടിയിലേക്ക് താനെത്തിയെന്നും അപര്‍ണ പറയുന്നു. ഇതെല്ലാം കൊവിഡ് കാരണം വന്ന പ്രശ്നങ്ങളാണെന്നാണ് അപർണയുടെ സംസാരത്തിനുള്ള ജീവയുടെ മറുപടി.

ഞങ്ങള്‍ രണ്ട് പേരും കുടുംബത്തില്‍ നിന്നും മാറിയാണ് താമസിക്കുന്നത്. ഞങ്ങള്‍ എപ്പോഴും വീട്ടില്‍ പോവുന്നത് കുറവാണ്. വര്‍ക്ക് ഉള്ളത് കൊണ്ട് ഞാനെന്റെ വീട്ടിലും ജീവയുടെയുടെ വീട്ടിലുമൊക്കെ പോവാറില്ല. ഇടയ്ക്ക് സമയം കിട്ടുമ്പോള്‍ ഞാന്‍ വീട്ടില്‍ പോവാറുണ്ടെന്നാണ് ജീവ പറയുന്നത്. ഓടി പോയി ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ട് തിരിച്ച് വരികയോ അതല്ലെങ്കില്‍ ചായ കുടിച്ചിട്ട് വരികയോ ചെയ്യും. വീട്ടില്‍ അമ്മയുടെ കൂടെ അനിയനുള്ളത് കൊണ്ട് പേടിക്കാനില്ലെന്നും താരം പറഞ്ഞു.

അതേ സമയം കൊവിഡ് വന്നതിന് ശേഷം പല ഇഷ്ടങ്ങളും ഇല്ലാതായി പോയെന്നാണ് അപര്‍ണ പറയുന്നത്. പണ്ട് സിനിമ കാണാന്‍ തിയറ്ററില്‍ പോവുമായിരുന്നു. എന്നാലിപ്പോള്‍ ആ ഇഷ്ടം തനിക്ക് നഷ്ടപ്പെട്ടു. വീട്ടിലെ സോഫയില്‍ ഇരുന്ന് സിനിമ കാണുന്നത് ഒരു ശീലത്തിന്റെ ഭാഗമായി.

എന്നാല്‍ ജീവ ഇക്കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയും വരുത്തിയിട്ടില്ല. അവന് തിയറ്ററില്‍ പോകുന്നതാണ് ഇഷ്ടം. ഒപ്പം തിരക്കും ആള്‍ക്കൂട്ടവും തനിക്കിപ്പോള്‍ അസ്വസ്ഥതയുണ്ടാക്കുമെന്ന് അപര്‍ണ കൂട്ടിച്ചേര്‍ത്തു.

അപര്‍ണയും ജീവയും സിനിമയിലേക്ക് വരുന്നില്ലേ എന്ന ചോദ്യത്തിന് ഞാനില്ല, ജീവ ഉണ്ടാവുമെന്നാണ് അപര്‍ണ പറയുന്നത്. 'ഞാന്‍ രണ്ട് സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഇനി രണ്ട് പടം കൂടി വരുന്നുണ്ട്. ധ്യാന്‍ ശ്രീനിവാസന്റെ കൂടെയാണ് ഒരു സിനിമ ചെയ്യുന്നത്.

അടിപൊളിയായിട്ടുള്ള മനുഷ്യനാണ് ധ്യാന്‍. ഇന്റര്‍വ്യൂവില്‍ നമ്മള്‍ കാണുന്ന അതേ മനുഷ്യന്‍ തന്നെയാണ്, ഒരു മാറ്റവുമില്ല. അദ്ദേഹത്തില്‍ നിന്നും കഥകളിങ്ങനെ വന്ന് കൊണ്ടേയിരിക്കും', ജീവ പറയുന്നു. ജീവയുടെ കൂടെ അഭിനയിക്കാനോ കോമഡി പറയാനോ എനിക്ക് കുഴപ്പമില്ല. അല്ലാതെ എനിക്ക് പറ്റില്ലെന്നാണ് അപര്‍ണയുടെ അഭിപ്രായം.

### Related Links & Sources
- [Original Story Source](https://moviemax.in/news/86057/now-the-stars-are-openly-talking-about-their-life-and-family-new)