---
title: "അര്‍ജന്റീന ജയിക്കുമെന്ന് ഞാന്‍ പറഞ്ഞു; ബാലയുടെ വാക്കുകൾ വൈറൽ  "
english_title: "Now the actor himself has shared the video of Bala's birthday celebration."
publisher: "moviemax.in"
canonical_url: "https://moviemax.in/news/86054/now-the-actor-himself-has-shared-the-video-of-balas-birthday-celebration"
published_at: "2022-12-19T11:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a0040f5bb8e_bala.jpg"
keywords: []
---

# അര്‍ജന്റീന ജയിക്കുമെന്ന് ഞാന്‍ പറഞ്ഞു; ബാലയുടെ വാക്കുകൾ വൈറൽ  

> **Lead Summary:** സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് നടന്‍ ബാല. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ ബാല അഭിനയിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ സിനിമയില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ലഭിച്ചില്ലെന്ന് ബാല പറഞ്ഞു.

## Article Content

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് നടന്‍ ബാല. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ ബാല അഭിനയിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ സിനിമയില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ലഭിച്ചില്ലെന്ന് ബാല പറഞ്ഞു.

ഇപ്പോഴിതാ ബാലയുടെ പിറന്നാളാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചെത്തിയിരിക്കുകയാണ് നടന്‍ തന്നെ.

എനിക്കെത്ര വയസായെന്നായിരുന്നു ബാല കൂടെയുള്ളയാളോട് ചോദിച്ചത്. 24 വയസായിട്ടേയൂള്ളൂ എന്ന് ബാല പറഞ്ഞപ്പോള്‍ ഞാന്‍ ജനിച്ചിട്ടേയില്ലെന്നായിരുന്നു എലിസബത്തിന്റെ മറുപടി. എന്റെ ഡയലോഗ് നീ അടിക്കരുതെന്നായിരുന്നു ബാല തിരിച്ച് പറഞ്ഞത്.

എന്നെ സ്നേഹിക്കുന്നവര്‍ക്കെല്ലാം നന്ദിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. വീട്ടിലെ ആഘോഷത്തിന് ശേഷമായാണ് ബാല ആരാധകര്‍ക്ക് മുന്നിലേക്കെത്തിയത്.

അര്‍ജന്റീന ജയിക്കുമെന്ന് ഞാന്‍ പറഞ്ഞു. അതേപോലെ നിങ്ങളെ എല്ലാവരേയും ഞാന്‍ സ്നേഹിക്കുന്നുണ്ട്. രാത്രി തന്നെ വന്ന് എനിക്ക് പിറന്നാളാശംസ അറിയിച്ചതില്‍ എല്ലാവരോടും നന്ദി പറയുന്നുവെന്നായിരുന്നു ആരാധകരോട് ബാല പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/86054/now-the-actor-himself-has-shared-the-video-of-balas-birthday-celebration)