---
title: "ലോകകപ്പിലെ എക്കാലത്തെയും മികച്ച ഫൈനൽ മത്സരങ്ങളുടെ കാലത്താണ് നമ്മൾ ജീവിക്കുന്നത്; ഷാരൂഖ് ഖാൻ "
english_title: "We live in the era of the greatest World Cup finals of all time; Shah Rukh Khan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86033/we-live-in-the-era-of-the-greatest-world-cup-finals-of-all-time-shah-rukh-khan"
published_at: "2022-12-19T10:30:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639ff07fd4ce7_messi_and_sharuh_ghan.jpg"
keywords: []
---

# ലോകകപ്പിലെ എക്കാലത്തെയും മികച്ച ഫൈനൽ മത്സരങ്ങളുടെ കാലത്താണ് നമ്മൾ ജീവിക്കുന്നത്; ഷാരൂഖ് ഖാൻ 

> **Lead Summary:** നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം അർജന്റീന വേൾഡ് കപ്പ് ജയിച്ച സന്തോഷത്തിലാണ് ലോക ജനത.സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ, ഭാ​ഷാഭേദമെന്യെ അർജന്റീന ജയിച്ച സന്തോഷം പങ്കുവെയ്ക്കുക ആണ്.

## Article Content

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം അർജന്റീന വേൾഡ് കപ്പ് ജയിച്ച സന്തോഷത്തിലാണ് ലോക ജനത.സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ, ഭാ​ഷാഭേദമെന്യെ അർജന്റീന ജയിച്ച സന്തോഷം പങ്കുവെയ്ക്കുക ആണ്.

ഇക്കൂട്ടത്തിൽ നടൻ ഷാരൂഖ് ഖാൻ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ലോകകപ്പിലെ എക്കാലത്തെയും മികച്ച ഫൈനൽ ആയിരുന്നു ഖത്തറിലേത് എന്ന് ഷാരൂഖ് ഖാൻ കുറിക്കുന്നു.

**

> കഴിവുകളിലും കഠിനാധ്വാനത്തിലും സ്വപ്നങ്ങളിലും ഞങ്ങളെ എല്ലാവരെയും വിശ്വസിക്കാൻ പ്രേരിപ്പിച്ച മെസിക്ക് ഷാരൂഖ് ഖാൻ നന്ദി അറിയിക്കുകയും ചെയ്യുന്നു. "ലോകകപ്പിലെ എക്കാലത്തെയും മികച്ച ഫൈനൽ മത്സരങ്ങളുടെ കാലത്താണ് നമ്മൾ ജീവിക്കുന്നത്.

[https://www.facebook.com/IamSRK/posts/719699546179553**](https://www.facebook.com/IamSRK/posts/719699546179553)

> പണ്ട് ഒരു ചെറിയ ടിവിയിൽ അമ്മയ്‌ക്കൊപ്പം വേൾഡ് കപ്പ് കണ്ടത് ഞാൻ ഓർക്കുന്നു....ഇപ്പോൾ എന്റെ കുട്ടികൾക്കും അതേ ആവേശമാണ്!! ഒപ്പം കഴിവുകളിലും കഠിനാധ്വാനത്തിലും സ്വപ്നങ്ങളിലും ഞങ്ങളെ എല്ലാവരെയും വിശ്വസിക്കാൻ പ്രേരിപ്പിച്ച മെസ്സിക്ക് നന്ദി!!", എന്നാണ് ഷാരൂഖ് ഖാൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/86033/we-live-in-the-era-of-the-greatest-world-cup-finals-of-all-time-shah-rukh-khan)