---
title: "ഇതൊരു മത്സരമാണ്, അവസാന നിമിഷം എന്തും സംഭവിക്കാം; മോഹന്‍ലാല്‍"
english_title: "This is a competition and anything can happen at the last minute; Mohanlal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85988/this-is-a-competition-and-anything-can-happen-at-the-last-minute-mohanlal"
published_at: "2022-12-18T21:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639f3b2819635_mohanlal.jpg"
keywords: []
---

# ഇതൊരു മത്സരമാണ്, അവസാന നിമിഷം എന്തും സംഭവിക്കാം; മോഹന്‍ലാല്‍

> **Lead Summary:** ലോകഫുട്‌ബോള്‍ മാമാങ്കത്തിന്റെ സമാപനത്തിന് ഒരുങ്ങിയിരിക്കുകയാണ് ലോക ഫുട്‌ബോള്‍ ആരാധകര്‍. ഫ്രാന്‍സ്-അര്‍ജന്റീന മത്സരത്തില്‍ ആരാകും വിജയ് എന്ന് അറിയാനുള്ള ആവേശത്തിലാണ് ഫുട്‌ബോള്‍ ആരാധകര്‍.

## Article Content

ലോകഫുട്‌ബോള്‍ മാമാങ്കത്തിന്റെ സമാപനത്തിന് ഒരുങ്ങിയിരിക്കുകയാണ് ലോക ഫുട്‌ബോള്‍ ആരാധകര്‍. ഫ്രാന്‍സ്-അര്‍ജന്റീന മത്സരത്തില്‍ ആരാകും വിജയ് എന്ന് അറിയാനുള്ള ആവേശത്തിലാണ് ഫുട്‌ബോള്‍ ആരാധകര്‍.

മലയാളികളും ഫ്രാന്‍സ്-അര്‍ജന്റീന മത്സരത്തിന് ഒരുങ്ങി കഴിഞ്ഞു. മലയാളത്തിന്റെ സൂപ്പര്‍താരങ്ങളും ഫൈനല്‍ മത്സരം കാണാന്‍ ഖത്തറില്‍ എത്തി കഴിഞ്ഞു. മമ്മൂട്ടിയും മോഹന്‍ലാലും അര്‍ജന്റീന-ഫ്രാന്‍സ് മത്സരം കാണാന്‍ ഖത്തറില്‍ എത്തി കഴിഞ്ഞു.

ഇപ്പോഴിതാ മത്സരത്തില്‍ ആര് ജയിക്കുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ മത്സരത്തില്‍ ആര് ജയിക്കുമെന്ന് പറയാനാകില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

”ആവേശത്തിലാണ്. ആരാണ് ജയിക്കുന്നതെന്ന് പറയാന്‍ കഴിയില്ല. ഇതൊരു മത്സരമാണ്. അവസാന നിമിഷം എന്തും സംഭവിക്കാം. ഏറ്റവും നന്നായി കളിക്കുന്ന ടീമാണ് ജയിക്കുക” അദ്ദേഹം പറഞ്ഞു.

ഖത്തറിന്റെ ലോകകപ്പ് സംഘാടനം അദ്ഭുതകരമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഖത്തര് മിനിസ്ട്രിയുടെ അതിഥിയായി ആണ് മോഹന്‍ലാല്‍ ഖത്തറിലെത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/85988/this-is-a-competition-and-anything-can-happen-at-the-last-minute-mohanlal)