---
title: "'ഇന്ന് രാത്രി ഭ്രാന്ത് പിടിക്കും'; ഫൈനൽ പോരാട്ടത്തിന്  ആശംസയുമായി ദുൽഖർ"
english_title: "'It's going to be crazy tonight'; Dulquer wishes for the final fight"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85979/its-going-to-be-crazy-tonight-dulquer-wishes-for-the-final-fight"
published_at: "2022-12-18T21:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639f33b206228_dulqar.jpg"
keywords: []
---

# 'ഇന്ന് രാത്രി ഭ്രാന്ത് പിടിക്കും'; ഫൈനൽ പോരാട്ടത്തിന്  ആശംസയുമായി ദുൽഖർ

> **Lead Summary:** ലോകകപ്പിന്‍റെ കലാശ പോരാട്ടത്തിനായി ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരിക്കുകയാണ്. ആർജന്റീനയാണോ ഫ്രാൻസ് ആണോ കപ്പിൽ മുത്തമിടുക എന്ന പ്രെഡിക്ഷനുകളുമായി ഓരോരുത്തരും രം​ഗത്തെത്തി കഴിഞ്ഞു.

## Article Content

ലോകകപ്പിന്‍റെ കലാശ പോരാട്ടത്തിനായി ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരിക്കുകയാണ്. ആർജന്റീനയാണോ ഫ്രാൻസ് ആണോ കപ്പിൽ മുത്തമിടുക എന്ന പ്രെഡിക്ഷനുകളുമായി ഓരോരുത്തരും രം​ഗത്തെത്തി കഴിഞ്ഞു.

ഫൈനൽ പോരാട്ടത്തിന് മിനിറ്റുകൾ മാത്രം ശേഷിക്കെ ആശംസകളുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. 'രാത്രി ഭ്രാന്ത് പിടിക്കും! ഫ്രാൻസിനെതിരെ അർജന്റീന.

എംബാപ്പെക്കെതിരെ മെസ്സി. മികച്ച ടീം വിജയിക്കട്ടെ', എന്നാണ് ദുൽഖർ കുറിച്ചത്. പിന്നാലെ നിരവധിപേർ തങ്ങളുടെ ടീമിന് ആശംസകൾ അറിയിച്ചു കൊണ്ട് കമന്റ് ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/85979/its-going-to-be-crazy-tonight-dulquer-wishes-for-the-final-fight)