---
title: "'പഠാന്‍' ആക്ഷന്‍ സ്വഭാവത്തില്‍ ദേശഭക്തി ഉണര്‍ത്തുന്ന ചിത്രം; ഷാരൂഖ് ഖാന്‍"
english_title: "On this occasion, Shahrukh Khan's words about the film are noteworthy."
publisher: "moviemax.in"
canonical_url: "https://moviemax.in/news/85967/on-this-occasion-shahrukh-khans-words-about-the-film-are-noteworthy"
published_at: "2022-12-18T19:59:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639f24198db74_pathaan.jpg"
keywords: []
---

# 'പഠാന്‍' ആക്ഷന്‍ സ്വഭാവത്തില്‍ ദേശഭക്തി ഉണര്‍ത്തുന്ന ചിത്രം; ഷാരൂഖ് ഖാന്‍

> **Lead Summary:** നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായികനായി എത്തുന്ന ചിത്രം എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'പഠാൻ'. ചിത്രത്തിന്റേതായി പുറത്തുവന്ന പ്രമോഷണൽ‌ മെറ്റീരിയലുകൾ എല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

## Article Content

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായികനായി എത്തുന്ന ചിത്രം എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് 'പഠാൻ'. ചിത്രത്തിന്റേതായി പുറത്തുവന്ന പ്രമോഷണൽ‌ മെറ്റീരിയലുകൾ എല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

രണ്ട് ദിവസം മുൻപ് പുറത്തിറങ്ങിയ പഠാനിലെ ആദ്യ​ഗാനമാണ് ഇപ്പോൾ ബോളിവുഡിലെ ചർച്ചാ വിഷയം. ​ഗാനരം​ഗത്ത് ദീപിക ധരിച്ച കാവി നിറമുള്ള ബിക്കിനിയുടെ പേരിലാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.

പിന്നാലെ ചിത്രത്തിനെതിരെ ബഹിഷ്കരണ ആഹ്വാനങ്ങൾ ഉയരുകയും സിനിമയ്ക്ക് എതിരെ മുംബൈ പൊലീസ് കേസെടുക്കുകയും ചെയ്തു. ഈ അവസരത്തിൽ ചിത്രത്തെ കുറിച്ച് ഷാരൂഖ് ഖാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഏത് രീതിയിൽ ഉള്ളതാണ് പഠാൻ സിനിമ എന്ന ആരാധകന്റെ ചോദ്യത്തിന് 'പഠാന്‍ ആക്ഷന്‍ സ്വഭാവത്തില്‍ ദേശഭക്തിയുണര്‍ത്തുന്ന ചിത്രമാണ്', എന്നാണ് ഷാരൂഖ് ഖാൻ നൽകിയ മറുപടി.

പഠാന്റെ പ്രചാരണാർത്ഥം നടന്ന ചോദ്യോത്തര സെക്ഷനിൽ ആയിരുന്നു ഷാരൂഖിന്റെ മറുപടി. അതേസമയം, ചക്ദേ ഇന്ത്യ, സ്വദേശ് പോലുള്ള ചിത്രങ്ങള്‍ എന്തുകൊണ്ട് ചെയ്യുന്നില്ലെന്ന ആരാധകന്‍റെ ചോദ്യത്തിന് 'അതൊക്കെ ചെയ്തതല്ലേ, എത്ര തവണ ചെയ്യണം' എന്ന് തിരിച്ചു ചോദിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/85967/on-this-occasion-shahrukh-khans-words-about-the-film-are-noteworthy)