---
title: " സൗബിന്‍ പങ്കുവെച്ച പുതിയ പോസ്റ്റ് കണ്ടോ? പോസ്റ്റ് വൈറൽ "
english_title: "Now a new post shared by Soubin is catching the attention of fans."
publisher: "moviemax.in"
canonical_url: "https://moviemax.in/news/85920/now-a-new-post-shared-by-soubin-is-catching-the-attention-of-fans"
published_at: "2022-12-18T13:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639ecbacbdb6b_soubin.jpg"
keywords: []
---

#  സൗബിന്‍ പങ്കുവെച്ച പുതിയ പോസ്റ്റ് കണ്ടോ? പോസ്റ്റ് വൈറൽ 

> **Lead Summary:** മലയാളത്തിലെ ഒരു നടനും സംവിധായകനുമാണ് സൗബിന്‍ ഷാഹിര്‍. സഹ സംവിധായകനായാണ് ഇദ്ദേഹം സിനിമയില്‍ എത്തിയത്. പിന്നീട് അഭിനയത്തിലേക്കും കടന്നു. ഫാസില്‍, സിദ്ധിഖ് എന്നിവരോടൊപ്പം സഹായി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട് സൗബിന്‍.

## Article Content

മലയാളത്തിലെ ഒരു നടനും സംവിധായകനുമാണ് സൗബിന്‍ ഷാഹിര്‍. സഹ സംവിധായകനായാണ് ഇദ്ദേഹം സിനിമയില്‍ എത്തിയത്. പിന്നീട് അഭിനയത്തിലേക്കും കടന്നു. ഫാസില്‍, സിദ്ധിഖ് എന്നിവരോടൊപ്പം സഹായി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട് സൗബിന്‍.

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലാണ് നായകനായി ആദ്യമായി വേഷമിട്ടത്. ഇപ്പോള്‍ സൗബിന്‍ പങ്കുവെച്ചിരിക്കുന്ന പുതിയ ഒരു പോസ്റ്റാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്. സൗബിന്റെ വിവാഹവാര്‍ഷികമായിരുന്നു ഇന്നലെ. ഭാര്യ ജാമിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

ഇതില്‍ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ കൗതുകമായത്. സൗബിന്റെ പാതി മുഖം പ്രിന്റ് ചെയ്ത മാസ്‌ക് ധരിച്ചു കൊണ്ടുള്ള ഭാര്യയുടെ ചിത്രമാണ് താരം പങ്കുവെച്ചത്.

നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുമായെത്തിയത്. 2017 ലായിരുന്നു സൗബിന്റെ വിവാഹം. ഓര്‍ഹാന്‍ എന്നു പേരുള്ള ഒരു മകനുമുണ്ട് ദമ്പതികള്‍ക്ക്.

### Related Links & Sources
- [Original Story Source](https://moviemax.in/news/85920/now-a-new-post-shared-by-soubin-is-catching-the-attention-of-fans)