---
title: "ഇരയെ പിടിക്കാനായി മറഞ്ഞിരിക്കുന്ന പുളളിപ്പുലി; വൈറലായി വീഡിയോ"
english_title: "A leopard lurking to catch its prey; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85911/a-leopard-lurking-to-catch-its-prey-the-video-went-viral"
published_at: "2022-12-18T12:57:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639ec114bc323_viral.jpg"
keywords: []
---

# ഇരയെ പിടിക്കാനായി മറഞ്ഞിരിക്കുന്ന പുളളിപ്പുലി; വൈറലായി വീഡിയോ

> **Lead Summary:** ദിവസവും പല തരത്തിലുള്ള വീഡിയോകളാണ് നാം സോഷ്യൽ മീഡിയയിലൂടെ കാണുന്നത്. അക്കൂട്ടത്തില്‍ മൃഗങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. അത്തരത്തില്‍ ഒരു പുളളിപ്പുലിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

## Article Content

ദിവസവും പല തരത്തിലുള്ള വീഡിയോകളാണ് നാം സോഷ്യൽ മീഡിയയിലൂടെ കാണുന്നത്. അക്കൂട്ടത്തില്‍ മൃഗങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. അത്തരത്തില്‍ ഒരു പുളളിപ്പുലിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മറഞ്ഞിരുന്ന് ഇരയെ പിടിക്കുന്ന പുളളിപ്പുലിയെ ആണ് വീഡിയോയില്‍ കാണുന്നത്. ഒരു മാനിനെ ആണ് പുളളിപ്പുലി ആക്രമിക്കുന്നത്. മാനിന്‍റെ സമീപത്ത് ഒളിച്ചിരിക്കുകയാണ് പുളളിപ്പുലി.

മരത്തിന്‍റെ മറവില്‍ മറഞ്ഞിരുന്ന പുള്ളിപ്പുലി തക്കം കിട്ടിയപ്പോള്‍ മാനിന്‍റെ മുമ്പിലേയ്ക്ക് എടുത്തു ചാടുകയായിരുന്നു. മാന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും പുളളിപ്പുലി പുറകെ ഓടുന്നതും വീഡിയോയില്‍ കാണാം.

[**https://twitter.com/i/status/1604004952245878784**](https://twitter.com/i/status/1604004952245878784)

ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്പുളളിപ്പുലി പാഢെ ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. 41,000-ല്‍ അധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റുകളും ചെയ്തിട്ടുണ്ട്. പുളളിപ്പുലിയുടെ ബുദ്ധിയെ കുറിച്ചാണ് ആളുകള്‍ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/85911/a-leopard-lurking-to-catch-its-prey-the-video-went-viral)