---
title: "നീ മാലാഖമാരോടൊപ്പം സ്വർ​ഗത്തിൽ ജന്മദിനം ആഘോഷിക്കൂ; മകളെ കുറിച്ച് കെ.എസ് ചിത്ര"
english_title: "Celebrate your birthday in heaven with the angels; KS Chitra about her daughter"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85907/celebrate-your-birthday-in-heaven-with-the-angels-ks-chitra-about-her-daughter"
published_at: "2022-12-18T12:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639ebd59d7767_kschithra.jpg"
keywords: []
---

# നീ മാലാഖമാരോടൊപ്പം സ്വർ​ഗത്തിൽ ജന്മദിനം ആഘോഷിക്കൂ; മകളെ കുറിച്ച് കെ.എസ് ചിത്ര

> **Lead Summary:** കേരളത്തിന്റെ വാനമ്പാടി എന്നാണ് കെ.എസ് ചിത്രയെ വിശേഷിപ്പിക്കാറുള്ളത് . ഇത്രയും വർഷം നീണ്ട സിനിമാ ജീവിതത്തിനിടെ നേടിയ അം​ഗീകാരങ്ങളേക്കാളും കെ.എസ് ചിത്രയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതും വിലമതിക്കാനാവാത്തതുമായ സമ്പാദ്യം ഏക മകൾ നന്ദനയായിരുന്നു.

## Article Content

കേരളത്തിന്റെ വാനമ്പാടി എന്നാണ് കെ.എസ് ചിത്രയെ വിശേഷിപ്പിക്കാറുള്ളത് . ഇത്രയും വർഷം നീണ്ട സിനിമാ ജീവിതത്തിനിടെ നേടിയ അം​ഗീകാരങ്ങളേക്കാളും കെ.എസ് ചിത്രയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതും വിലമതിക്കാനാവാത്തതുമായ സമ്പാദ്യം ഏക മകൾ നന്ദനയായിരുന്നു.

വളരെ വർഷത്തെ പ്രാർത്ഥനകളുടെ ഫലമായി ലഭിച്ച മകളെ അത്രയേറെ കരുതലോടെ കൊണ്ടുനടന്നിട്ടും അകാലത്തിൽ അവളെ നഷ്ടപ്പെട്ടു പ്രിയ ​ഗായികയ്ക്ക്.

മകളുടെ വേർപാട് വലിയ ആ​ഘാതമായിരുന്നു കെ.എസ് ചിത്രയിലുണ്ടാക്കിയത്. ഇപ്പോഴിതാ മകളുടെ പിറന്നാൾ ദിനത്തിൽ കെ.എസ് ചിത്ര സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പും ഫോട്ടോയുമാണ് ശ്രദ്ധനേടുന്നത്. 'നീ മാലാഖമാർക്കിടയിൽ സുരക്ഷിതയാണെന്ന് അറിയാമെങ്കിലും നിന്നെ എനിക്ക് മിസ് ചെയ്യുന്നുവെന്നാണ് മകളുടെ പിറന്നാൾ ദിനത്തിൽ‌ കെ‌.എസ് ചിത്ര സോഷ്യൽമീഡിയയിൽ കുറിച്ചത്.

നീ മാലാഖമാരോടൊപ്പം സ്വർ​ഗത്തിൽ ജന്മദിനം ആഘോഷിക്കൂ... എല്ലായിടത്തും സ്നേഹിക്കുക.... വർഷങ്ങൾ കടന്നുപോകുന്നു.... നിനക്ക് ഒരിക്കലും പ്രായമാകില്ല.'

'നീ അകലെയാണെങ്കിലും നീ സുരക്ഷിതരാണെന്ന് എനിക്കറിയാമെങ്കിലും ഇന്ന് ഞാൻ നിന്നെ സ്നേഹിക്കുകയും മിസ് ചെയ്യുകയും ചെയ്യുന്നു. എന്റെ പ്രിയപ്പെട്ട നന്ദനയ്ക്ക് ജന്മദിനാശംസകൾ' എന്നാണ് കെ.എസ് ചിത്ര കുറിച്ചത്.

മകളെ കുറിച്ചുള്ള കെ.എസ് ചിത്രയുടെ ഹൃദയസ്പർശിയായ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ കെ.എസ് ചിത്രയെ ആശ്വസിപ്പിച്ച് നിരവധി ആരാധകർ എത്തി. 'അമ്മയുടെ സ്നേഹവും അമ്മയുടെ വേദനയുമാണ് ഏറ്റവും തീവ്രമായത്. ദൈവം അനുഗ്രഹിക്കട്ടെ, നിങ്ങൾ ഒരു അത്ഭുത സ്ത്രീയാണ്... ചിത്ര മാഡം.'

### Related Links & Sources
- [Original Story Source](https://moviemax.in/news/85907/celebrate-your-birthday-in-heaven-with-the-angels-ks-chitra-about-her-daughter)