എടുത്തത് രണ്ട് ടിക്കറ്റ്, ലോട്ടറിക്ക് സമ്മാനം ലഭിച്ചു; ഭാ​ഗ്യം വിറ്റ അമ്മയെ തേടി എത്തി രഞ്ജു രഞ്ജിമാർ

എടുത്തത് രണ്ട് ടിക്കറ്റ്, ലോട്ടറിക്ക് സമ്മാനം ലഭിച്ചു; ഭാ​ഗ്യം വിറ്റ അമ്മയെ തേടി എത്തി രഞ്ജു രഞ്ജിമാർ
2022-12-18T10:46:00 | By Susmitha Surendran

കേരളത്തിലെ അറിയപ്പെടുന്ന ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ് രഞ്ജു രഞ്ജിമാര്‍. 20 വര്‍ഷത്തോളമായി മേക്കപ്പ് ആര്‍ട്ടിസ്റ്റായി സിനിമാലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അവഗണനകളെ ആത്മവിശ്വാസം കൊണ്ട് മറികടന്ന രഞ്ജിയെ അറിയാത്ത മലയാളികൾ വിരളമായിരിക്കും.

ഇപ്പോഴിതാ താനെടുത്ത ലോട്ടറിക്ക് സമ്മാനം ലഭിച്ച സന്തോഷം പങ്കുവെയ്ക്കുകയാണ് രഞ്ജു രഞ്ജിമാർ. 'കഴിഞ്ഞ ദിവസം ചേർത്തലയിലെ അപ്സര ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോള്‍, ഈ അമ്മയുടെ പക്കൽ നിന്നും രണ്ട് ലോട്ടറി എടുത്തിരുന്നു.


രണ്ട് ടിക്കറ്റിനും കൂടി ആയിരം രൂപ അടിച്ചിട്ടുണ്ട് എനിക്ക്. സമ്മാനം ലഭിച്ചാൽ അമ്മയെ കാണാൻ വരുമെന്ന് പറഞ്ഞിരുന്നു' എന്ന് രഞ്ജു രഞ്ജിമാർ പറയുന്നു. പിന്നാലെ സമ്മാനത്തുകയിൽ നിന്നും 500രൂപ രഞ്ജു ആ അമ്മയ്ക്ക് നൽകുന്നുമുണ്ട്. ബാക്കിയുള്ള 500 രൂപയ്ക്കും അവരിൽ നിന്നുതന്നെ വീണ്ടും രഞ്ജു ടിക്കറ്റ് എടുക്കുകയും ചെയ്തു.

'അമ്മയുടെ കൈകൾ ഭാഗ്യമുള്ളതാണ്, എടുത്ത രണ്ടെണ്ണത്തിനും 500 വീതം അടിച്ചു, കണ്ണടച്ചിട്ടു ഇരുട്ടാണെന്നു പറയുന്നവരുടെ ഇടയിൽ ഇതുപോലെ ജീവിക്കാൻ ഓടുന്നവരെ അല്ലെ സഹായിക്കേണ്ടത്, ലവ് യു അമ്മ', എന്നാണ് വീഡിയോ പങ്കുവെച്ചു കൊണ്ട് രഞ്ജു രഞ്ജിമാർ കുറിച്ചത്. കഴിഞ്ഞ ദിവസം ഈ അമ്മ വിറ്റ ടിക്കറ്റിന് 12 പേർക്ക് ഭാ​ഗ്യം ലഭിച്ചുവെന്നും വീഡിയോയിൽ രഞ്ജു പറയുന്നുണ്ട്.

https://www.facebook.com/makeupartistrenju/videos/682317826870422/?t=100

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം.

വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർക്ക് മുന്നിൽ സമർപ്പിക്കുകയും വേണം.

Content Highlight: Now Ranju Ranjimar is sharing his joy of winning the lottery.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup