---
title: "ദുര്‍ഗ്ഗാ മാതാവിന്റെ രൂപമായാണ് സ്ത്രീകളെ കണക്കാക്കുന്നത്; ദീപികയെ പിന്തുണച്ച്  രമ്യ"
english_title: "Now former Lok Sabha member and actress Ramya has come forward in support of Deepika."
publisher: "moviemax.in"
canonical_url: "https://moviemax.in/news/85875/now-former-lok-sabha-member-and-actress-ramya-has-come-forward-in-support-of-deepika"
published_at: "2022-12-18T10:18:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639e9befbea3b_ramya.jpg"
keywords: []
---

# ദുര്‍ഗ്ഗാ മാതാവിന്റെ രൂപമായാണ് സ്ത്രീകളെ കണക്കാക്കുന്നത്; ദീപികയെ പിന്തുണച്ച്  രമ്യ

> **Lead Summary:** ഷാരൂഖ് ഖാന്‍ ചിത്രം പത്താനിലെ ‘ബേശരം രംഗ്’ എന്ന ഗാനത്തിനെതിരെ നിരവധി ഹിന്ദു സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ദീപികയുടെ ബിക്കിനിയുടെ കാവി നിറമാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. 

## Article Content

ഷാരൂഖ് ഖാന്‍ ചിത്രം പത്താനിലെ ‘ബേശരം രംഗ്’ എന്ന ഗാനത്തിനെതിരെ നിരവധി ഹിന്ദു സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ദീപികയുടെ ബിക്കിനിയുടെ കാവി നിറമാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. 

ഇപ്പോഴിതാ വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ദീപികയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ലോക്‌സഭാംഗവും നടിയുമായ രമ്യ. ദീപികയ്ക്ക് പിന്തുണ നല്‍കുന്നതിനോടൊപ്പം തന്നെ ഇവര്‍ സ്ത്രീകള്‍ക്കെതിരെ ഉയരുന്ന വെറുപ്പിനെക്കുറിച്ചും സംസാരിച്ചു.

‘വിവാഹ മോചനത്തിന്റെ പേരില്‍ സാമന്തയെയും നിലപാടുകളുടെ പേരില്‍ സായ് പല്ലവിയെയും വേര്‍പിരിയലിന്റെ പേരില്‍ രശ്മികയെയും വസ്ത്രത്തിന്റെ പേരില്‍ ദീപികയും വിമര്‍ശിച്ചു.

സ്ത്രീകള്‍ അവരവരുടെ തിരഞ്ഞെടുപ്പുകളുടെ പേരില്‍ മറ്റുള്ളവരുടെ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നു. തിരഞ്ഞെടുക്കാനുള്ള അവകാശം നമ്മുടെ അടിസ്ഥാന അവകാശമാണ്. ദുര്‍ഗ്ഗാ മാതാവിന്റെ രൂപമായാണ് സ്ത്രീകളെ കണക്കാക്കുന്നത്. എന്നാല്‍ ഇന്ന് സ്ത്രീകള്‍ക്ക് എതിരെ ഉയരുന്ന മോശം വികാരത്തിനെതിരെ പോരാടേണ്ടതുണ്ട്’, രമ്യ പറയുന്നു.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന വെഷത്തിലെത്തുന്നുണ്ട്.

ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങളും സിനിമയില്‍ അണിനിരക്കുന്നു. 2023 ജനുവരി 25നാണ് തിയേറ്റര്‍ റിലീസായി സിനിമ എത്തുക. പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് ആമസോണ്‍ പ്രൈമിനാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/85875/now-former-lok-sabha-member-and-actress-ramya-has-come-forward-in-support-of-deepika)