---
title: "കളി കാണുന്നതിനിടെ സ്റ്റേഡിയത്തിൽ നിന്ന് ഭാര്യയെ മേക്കപ്പിടാൻ സഹായിക്കുന്ന ഭർത്താവ്; വയറൽ വീഡിയോ"
english_title: "A husband helping his wife with her make-up from the stadium while watching the game; Belly video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85871/a-husband-helping-his-wife-with-her-make-up-from-the-stadium-while-watching-the-game-belly-video"
published_at: "2022-12-18T09:13:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639e8cbcec13f_makeup.jpg"
keywords: []
---

# കളി കാണുന്നതിനിടെ സ്റ്റേഡിയത്തിൽ നിന്ന് ഭാര്യയെ മേക്കപ്പിടാൻ സഹായിക്കുന്ന ഭർത്താവ്; വയറൽ വീഡിയോ

> **Lead Summary:** സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകൾ നാം ദിവസവും കാണുന്നുണ്ട് . അക്കൂട്ടത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളുടെ വീഡിയോകൾക്ക് കാഴ്ചക്കാര്‍ ഏറെയാണ്. അത്തരത്തില്‍ ഭാര്യയെ മേക്കപ്പിടാൻ സഹായിക്കുന്ന ഒരു ഭർത്താവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

## Article Content

സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകൾ നാം ദിവസവും കാണുന്നുണ്ട് . അക്കൂട്ടത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളുടെ വീഡിയോകൾക്ക് കാഴ്ചക്കാര്‍ ഏറെയാണ്. അത്തരത്തില്‍ ഭാര്യയെ മേക്കപ്പിടാൻ സഹായിക്കുന്ന ഒരു ഭർത്താവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

 'ഈ വർഷത്തെ ഏറ്റവും മികച്ച ഭർത്താവ്' എന്ന കുറിപ്പോടെയാണ് ഗുല്‍സാർ സാഹിബ് എന്ന ട്വിറ്റർ യൂസർ വീഡിയോ പങ്കുവച്ചിരിക്കുന്നത് . സ്റ്റേഡിയത്തിൽ തത്സമയം കളി കാണുന്നതിനിടെ അടുത്തിരിക്കുന്ന ഭാര്യയെ മേക്കപ്പിടാൻ സഹായിക്കുകയാണ് ഭർത്താവ്. ഭർത്താവ് കയ്യിൽ പിടിച്ചിരിക്കുന്ന ഫോണിന്റെ മുൻവശത്തെ ക്യാമറ ഓൺചെയ്ത് അതിൽ നോക്കി കാജല്‍ വരയ്ക്കുകയും മറ്റ് മേക്കപ്പുകള്‍ ഇടുകയുമാണ് ഭാര്യ. ഭര്‍ത്താവിന്‍റെ കണ്ണ് അപ്പോഴും സ്റ്റേഡിയത്തിൽ ആണെന്ന് കാണാം . 

FOR VIDEO [ https://twitter.com/i/status/1603605410539524097](http://FOR VIDEO https://twitter.com/i/status/1603605410539524097)

വീഡിയോക്ക് താഴെ നിരവധി പേര്‍ നല്ലതും ചീത്തയുമായ കമെന്റുകളുമായെത്തി . ഇങ്ങനെയൊരു ഭര്‍ത്താവിനെയാണ് ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് എന്നാണ് പല യുവതികളുടെയും കമന്‍റ്. അപ്പോഴും വിമര്‍ശിക്കാന്‍ ഒരു വിഭാഗം കൂടെ അവിടെ ഉണ്ടായിരുന്നു. ഭർത്താവിന്റെ മുഖത്ത് താത്പര്യമില്ലായ്മ പ്രകടമാണെന്നും ഇക്കൂട്ടര്‍ പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/85871/a-husband-helping-his-wife-with-her-make-up-from-the-stadium-while-watching-the-game-belly-video)