---
title: "മകളുടെ തലമുടി മുറിച്ച് ശിക്ഷാവിധി നടപ്പാക്കുന്ന അമ്മ ; ചോദ്യം ചെയ്ത സോഷ്യൽ മീഡിയ"
english_title: "A mother who cuts her daughter's hair and carries out the punishment; Social media questioned"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85867/a-mother-who-cuts-her-daughters-hair-and-carries-out-the-punishment-social-media-questioned"
published_at: "2022-12-18T08:46:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639e865c31e2f_mudi.jpg"
keywords: []
---

# മകളുടെ തലമുടി മുറിച്ച് ശിക്ഷാവിധി നടപ്പാക്കുന്ന അമ്മ ; ചോദ്യം ചെയ്ത സോഷ്യൽ മീഡിയ

> **Lead Summary:** മകളുടെ തലമുടി മുറിച്ച് ശിക്ഷാവിധി നടപ്പിലാക്കുന്ന ഒരു അമ്മയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നത്. ക്യാമറ ഓണ്‍ ചെയ്ത 'അമ്മ എന്താണ് ചെയ്യുന്നതെന്ന് അറിയാതെ നില്‍ക്കുന്ന പെണ്‍കുട്ടിയെ വീഡിയോയില്‍ കാണാം . എന്നാൽ ആക്രമണാത്മകമായി തന്റെ മകളുടെ തലമുടിയില്‍ പിടിച്ച് അവളുടെ ഓരോ ബ്രെയ്ഡുകളും മുറിച്ചുകൊണ്ടിരിക്കുന്നത് വിഡിയോയിൽ കാണാം.

## Article Content

മകളുടെ തലമുടി മുറിച്ച് ശിക്ഷാവിധി നടപ്പിലാക്കുന്ന ഒരു അമ്മയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നത്. ക്യാമറ ഓണ്‍ ചെയ്ത 'അമ്മ എന്താണ് ചെയ്യുന്നതെന്ന് അറിയാതെ നില്‍ക്കുന്ന പെണ്‍കുട്ടിയെ വീഡിയോയില്‍ കാണാം . എന്നാൽ ആക്രമണാത്മകമായി തന്റെ മകളുടെ തലമുടിയില്‍ പിടിച്ച് അവളുടെ ഓരോ ബ്രെയ്ഡുകളും മുറിച്ചുകൊണ്ടിരിക്കുന്നത് വിഡിയോയിൽ കാണാം.

'അമ്മേ വേണ്ട' എന്ന് പെണ്‍കുട്ടി പറയുന്നുണ്ടെങ്കിലും അത് കേള്‍ക്കാന്‍ പോലും തയ്യാറാകാതെ അവർ മെടഞ്ഞു കെട്ടിയ മുടികള്‍ ഓരോന്നും കത്രിക ഉപയോഗിച്ച് മുറിച്ചു കളയുകയാണ് . ട്വിറ്ററിലൂടെ പ്രചരിച്ച ഈ വീഡിയോയ്ക്ക് നിരവധി കമ്മെന്റുകളാണ് വരുന്നത് . 'ഒരു അമ്മ തന്റെ മകളോട് അസൂയപ്പെടുന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്, ഒരിക്കലും താന്‍ ഇങ്ങനെ തന്‍റെ മകളടോട് പെരുമാറില്ല' എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്.

FOR VIDEO : [https://twitter.com/i/status/1601946123966550016](https://twitter.com/i/status/1601946123966550016)

മുടി മുറിക്കുന്നതിനിടെ 'നിനക്ക് മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നു, നിനക്ക് അവസരങ്ങളുണ്ടായിരുന്നു. ഞാന്‍ നിന്നോട് കേള്‍ക്കാന്‍ പറഞ്ഞു, ഞാന്‍ പറയുന്നത് അനുസരിക്കാന്‍ പറഞ്ഞു. വിദ്യാഭ്യാസം ഇല്ലെങ്കില്‍ നല്ലതായിരിക്കില്ല എന്ന് ഞാന്‍ പറഞ്ഞു. എന്നോട് അനുസരണക്കേട് കാണിക്കുന്നത് നിര്‍ത്താന്‍ ഞാന്‍ പറഞ്ഞു, സ്‌കൂളില്‍ നന്നായി പെരുമാറാന്‍ ഞാന്‍ നിന്നോട് പറഞ്ഞു'- എന്നൊക്കെ ആ സ്ത്രീ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

തലമുടിയെല്ലാം മുറിച്ചു കഴിഞ്ഞതിന് ശേഷം ഇവര്‍ മകളുടെ തല ക്യാമറയ്ക്ക് നേരെ നീട്ടിയതിന് ശേഷം 'അതെ, നിങ്ങള്‍ നിങ്ങളുടെ അമ്മ പറയുന്നത് കേള്‍ക്കാത്തപ്പോള്‍ ഇതാണ് സംഭവിക്കുന്നത്'- എന്നും പറഞ്ഞു. വീഡിയോയ്‌ക്കെതിരെ നിരവധി പേര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/85867/a-mother-who-cuts-her-daughters-hair-and-carries-out-the-punishment-social-media-questioned)