മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീക്കുട്ടി. ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സീരിയൽ മേഖലയിൽ നിന്നും ഒരു ഇടവേള എടുത്തു എങ്കിലും ഇപ്പോൾ ഒരു പരമ്പരയിൽ മൃദുല എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിക്കുന്നത്.
ഇപ്പോൾ ഒരു കോടി എന്ന പരിപാടിയിൽ അതിഥിയായി വന്നതിനുശേഷം ആണ് താരം പ്രണയത്തെക്കുറിച്ചും ഒളിച്ചോട്ടത്തെ കുറിച്ചും ഇപ്പോഴുള്ള ജീവിതത്തെക്കുറിച്ചും എല്ലാം തുറന്നു പറയുന്നത്.

സീരിയൽ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്യുന്നത്. പതിനെട്ടാമത്തെ വയസ്സിൽ ആയിരുന്നു ഒളിച്ചോടി വിവാഹം ചെയ്തത്. പുള്ളി വളരെ ചൂടൻ ആയിരുന്നു എന്നാണ് ഭർത്താവിനെ കുറിച്ച് താരം പറയുന്നത്. അദ്ദേഹത്തെ ഒന്ന് തണുപ്പിക്കാൻ വേണ്ടി തന്നെയാണ് അദ്ദേഹത്തെ കയറി പ്രേമിച്ചത്.
അദ്ദേഹത്തെ ഒന്ന് വട്ടാക്കാൻ വേണ്ടി മാത്രം ചെയ്തത് ആയിരുന്നു എന്നും എന്നാൽ എപ്പോഴും കൈവിട്ടുപോയി എന്നുമാണ് ശ്രീക്കുട്ടി പറയുന്നത്. ഈ സമയത്ത് 18 വയസ്സ് പോലും ആയിരുന്നില്ല ഇവർക്ക്. ഒളിച്ചോടുവാൻ വേണ്ടി 18 വയസ്സ് ആവാൻ കാത്തിരിക്കുകയായിരുന്നു ശ്രീക്കുട്ടി എന്ന് വേണമെങ്കിൽ പറയാം.

വീട്ടിൽ സമ്മതിക്കില്ല എന്നു കരുതിയാണ് ഒളിച്ചോടിയത്. ഞാനും ഭർത്താവും തമ്മിൽ 12 വയസ്സിന്റെ പ്രായവ്യത്യാസം ഉണ്ട് എന്നാണ് താരം പറയുന്നത്. ചാനലിൽ നിന്നും തന്നെ വിളിച്ചിട്ട് ശ്രീക്കുട്ടിയുടെ കല്യാണം കഴിഞ്ഞു എന്ന് ചോദിച്ചു എന്നാണ് അമ്മ പറയുന്നത്. മകൾ ഒളിച്ചോടിയത് കാരണം കുറെ നാൾ പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല എന്നാണ് അമ്മ പറയുന്നത്. എല്ലാവർക്കും അവരെ ഒരു പ്രത്യേക നോട്ടം ആയിരുന്നു.

പൈസയോട് തനിക്ക് നല്ല ആക്രാന്തമാണ് എന്നും അഞ്ച് പൈസ പോലും കളയാറില്ല എന്നും ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും പൈസ തരാൻ വൈകിയാൽ അപ്പോൾ തന്നെ വിളി തുടങ്ങും എന്നും ലൊക്കേഷനിലേക്ക് സ്വന്തം കാറിലാണ് പോവുക എന്നും ക്യാഷ്യർ വന്നാൽ അപ്പോൾ ടി എ എടുക്കും എന്നു പറഞ്ഞു തുടങ്ങും എന്നും പിശുക്കിയാണ് എന്ന കാര്യം ലോകപ്രശസ്തമാണ് എന്നൊക്കെയാണ് താരം ഇപ്പോൾ പറയുന്നതായി ഈ പ്രമോ വീഡിയോയിൽ കാണിക്കുന്നത്.
വീട്ടുകാർ അനുഭവിക്കാൻ പോകുന്ന കഷ്ടപ്പാടുകളെ കുറിച്ച് ഒളിച്ചോട്ടത്തിന് മുൻപ് തന്നെ അറിയാമായിരുന്നു എന്നും എന്നാൽ ഒളിച്ചോടുവാൻ എടുത്ത തീരുമാനത്തിൽ മാറ്റം ഒന്നും ഉണ്ടായിരുന്നില്ല എന്നുമാണ് താരം പറയുന്നത്.
Content Highlight: The actor's words about love and eloping are going viral


































