ഇനി എന്റെ വസ്ത്രധാരണം കണ്ടിട്ടാണെങ്കിൽ, ജീവയ്ക്ക് നട്ടെല്ലില്ല; കമന്റുകളെക്കുറിച്ച് താരം

 ഇനി എന്റെ വസ്ത്രധാരണം കണ്ടിട്ടാണെങ്കിൽ, ജീവയ്ക്ക് നട്ടെല്ലില്ല; കമന്റുകളെക്കുറിച്ച്  താരം
2022-12-17T15:38:00 | By Susmitha Surendran

മലയാളികൾക്ക് ഏറെ സുപരിചിതരായ താരദമ്പതികളാണ് അപർണ തോമസും ജീവയും.  സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് രണ്ടുപേരും . ഏഴ് വർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്.  ഇരുവർക്കും ഒരു യുട്യൂബ് ചാനലും ഉണ്ട്.  ചാനലിൽ പങ്കുവെക്കുന്ന ദമ്പതികളുടെ ഓരോ വീഡിയോയും വൈറലാകാറുണ്ട്. അതേസമയം, പലവിധത്തിലുള്ള വിമർശനങ്ങളും ഇവരുടെ ചിത്രങ്ങൾക്ക് എതിരെ വന്നിരുന്നു. അപർണയുടെ ഡ്രസിങ് സ്റ്റൈലാണ് പലരെയും ചൊടിപ്പിച്ചത്.


ഇപ്പോഴിതാ, തനിക്ക് മോശമായി തോന്നിയത് ജീവയ്ക്ക് നേരെയുണ്ടായ അത്തരം കമന്റുകളാണെന്ന് പറയുകയാണ് അപർണ. ജിഞ്ചർ മീഡിയക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് അപർണ ഇക്കാര്യം പറഞ്ഞത്. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കാനാണ് ആളുകൾക്ക് താൽപര്യമെന്ന് ജീവയും പറയുന്നുണ്ട്.

'എനിക്ക് ഭയങ്കര മോശമായി തോന്നിയ ഒരു കമന്റ് ഉണ്ട്. ഞാൻ ജീവയുടെ ഭാര്യയാണ്. ഞാൻ എന്റേതായ ജോലി ചെയ്ത് ജീവിക്കുന്ന വ്യക്തിയാണ്. പക്ഷെ പറഞ്ഞു വരുമ്പോൾ പറയും ജീവയ്ക്ക് എന്നെ പേടിയാണെന്ന്.


ജീവ അപർണയെ പേടിച്ച് ജീവിക്കുന്നു. ഇനി എന്റെ വസ്ത്രധാരണം കണ്ടിട്ടാണെങ്കിൽ, ജീവയ്ക്ക് നട്ടെല്ലില്ല. ജീവയ്ക്ക് ഭാര്യയെ പേടി ആയത് കൊണ്ട് ഓരോ തോന്നിവാസങ്ങൾ കാട്ടി കൂട്ടുകയാണ്. അവൾ ആ വസ്ത്രം ധരിക്കുന്നു. ഈ വസ്ത്രം ധരിക്കുന്നു. ബിക്കിനി ഇടുന്നു. 

ജീവ ഒരു ആണല്ലേ. ജീവയ്ക്ക് ഭാര്യയെ കൺട്രോൾ ചെയ്ത് നിർത്തിക്കൂടെ. ഇങ്ങനെ ഉള്ള ചോദ്യങ്ങളാണ്. ഇതെല്ലാം അനാവശ്യമായ ചോദ്യങ്ങളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.


ജീവയ്ക്ക് താത്പര്യമില്ലാഞ്ഞിട്ട് ഞാൻ ചെയ്യുന്ന പോലെയും ഞാൻ ജീവയെ കൺട്രോൾ ചെയ്യുന്നത് കൊണ്ടാണ് ജീവ അതിനോട് ഒന്നും നോ പറയാത്തത് ഒക്കെയാണെന്നാണ് ചിലരുടെ വിചാരം. ജീവയ്ക്ക് എന്നെ പേടി ആയതു കൊണ്ട് ഞാൻ എന്റെ തോന്നിവാസത്തിന് നടക്കുകയാണ് എന്ന രീതിയിലാണ്. കുറെ അത്തരം കമന്റുകൾ കണ്ടിട്ടുണ്ട്,' അപർണ പറഞ്ഞു. 

'അവരവർ കടന്നു പോകുന്ന സാഹചര്യങ്ങൾ വെച്ചിട്ടാണ് ആളുകൾ കമന്റ് ചെയ്യുന്നത്. ജീവിതത്തിൽ എന്തെങ്കിലും കാര്യം അവർ നേരിടുന്നുണ്ടെങ്കിൽ അവർ വിചാരിക്കുന്നത് എല്ലാം അങ്ങനെയാണെന്നാണ്. ഒരു നല്ലത് കണ്ടു കഴിഞ്ഞാൽ പലർക്കും അത് അംഗീകരിക്കാനും അക്സപ്റ്റ് ചെയ്യാനും ബുദ്ധിമുട്ട് ഉണ്ട്.


ഒരു തെറ്റ് കണ്ടുപിടിക്കാനാണ് എല്ലാവര്ക്കും താൽപര്യം. മറ്റുള്ളവരുടെ ജീവിതത്തിൽ എന്ത് നടന്നു. എന്ത് കൊനിഷ്ട് സംഭവിച്ചു, അവൾ എന്തിനാണ് അവളെ അടിച്ചത്. അതൊക്കെയാണ് ആളുകൾക്ക് താൽപര്യം. അവർ സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നു. അവർ പുതിയ വണ്ടിയെടുത്തു. വീട് വെച്ചു. ആ സന്തോഷങ്ങൾ അംഗീകരിക്കാനോ. ആ സന്തോഷത്തിന്റെ ഭാഗമാകാനോ അതിൽ നിന്ന് ഇൻസ്പയറായി സ്വന്തം ജീവിതത്തിൽ എന്തെങ്കിലും ചെയ്യാനോ ആരുമില്ല,' ജീവ പറഞ്ഞു.

Content Highlight: Now Aparna is talking about the comments that she felt bad about

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup