---
title: "പുതിയ സന്തോഷ വാർത്തയുമായി മൃദുല വിജയ്, വീഡിയോ വൈറലാകുന്നു "
english_title: "Now the latest video shared by Mridula is being noticed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85772/now-the-latest-video-shared-by-mridula-is-being-noticed"
published_at: "2022-12-17T15:18:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639d90a0abf30_mrudula_vijay.jpg"
keywords: []
---

# പുതിയ സന്തോഷ വാർത്തയുമായി മൃദുല വിജയ്, വീഡിയോ വൈറലാകുന്നു 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മൃദുല വിജയ്. സീരിയൽ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മൃദുല വിജയ്. സീരിയൽ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്.

സീരിയൽ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന യുവകൃഷ്ണ എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്തത്. കഴിഞ്ഞവർഷമായിരുന്നു ഇവരുടെ വിവാഹം. പിന്നീട് താരം ഗർഭിണി ആവുകയും ഒരു പെൺകുട്ടിക്ക് ജന്മം നൽകുകയും ചെയ്തു.

ധ്വനി എന്നാണ് കുട്ടിയുടെ പേരു. കുട്ടി ജനിച്ചതിനു ശേഷം കുട്ടിയുടെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെക്കാറുണ്ട്. 

ഇപ്പോൾ മൃദുല പങ്കുവെച്ച ഏറ്റവും പുതിയ ഒരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഏറ്റവും പുതിയത് എന്ന് പറയുമ്പോൾ ഏറ്റവും പുതിയ പോസ്റ്റ് എന്നാണ് ഉദ്ദേശിക്കുന്നത്. എന്നാൽ ഈ വീഡിയോ കൃത്യം ഒരു വർഷം പഴയത് ആണ്.

അതായത് കഴിഞ്ഞ വർഷം ഇതേ ദിവസം നടന്ന സംഭവങ്ങൾ ആണ് ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്. പ്രഗ്നൻസി ടെസ്റ്റ് നടത്തുകയാണ് മൃദുല. പ്രഗ്നൻസി കിറ്റിൽ പിങ്ക് വര തെളിയുന്നതും നമുക്ക് കാണാം. ഇതറിഞ്ഞ മൃദുലയുടെ സഹോദരി പാർവതിയെ അഭിനന്ദിക്കുന്നത് വീഡിയോയിൽ കാണാം. പാർവതിയും ആ സമയത്ത് ഗർഭിണിയായിരുന്നു.

തുടർന്ന് ഈ വാർത്ത അറിഞ്ഞെത്തിയ യുവകൃഷ്ണ മൃദുലയെ കെട്ടിപ്പിടിക്കുകയും ഉമ്മ നൽകുകയും ചെയ്യുന്നത് നമുക്ക് വീഡിയോയിൽ കാണാം. കണ്ണിനെ ഈറണിയിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇത് എന്നാണ് കുടുംബപ്രേക്ഷകർ പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/85772/now-the-latest-video-shared-by-mridula-is-being-noticed)