---
title: "മോഹന്‍ലാലിനെ വിറ്റെടുത്തവനാണ് ആന്റണി; ശാന്തിവിള ദിനേശ് പറയുന്നു "
english_title: "Now Shantivila Dinesh's words about Mohanlal and Anthony are going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/85748/now-shantivila-dineshs-words-about-mohanlal-and-anthony-are-going-viral"
published_at: "2022-12-17T13:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639d77955b6a0_mohanlal_and_antony_perumbavoor.jpg"
keywords: []
---

# മോഹന്‍ലാലിനെ വിറ്റെടുത്തവനാണ് ആന്റണി; ശാന്തിവിള ദിനേശ് പറയുന്നു 

> **Lead Summary:** മലയാളുടെ മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന ഒരു മോഹൻലാൽ ചിത്രമാണ് ദശരഥം. അത്രയേറെ ആഴത്തിൽ സ്പർശിച്ച സിനിമ . എന്നാൽ ദശരഥം സിനിമയുടെ രണ്ടാം ഭാഗത്തോട് മോഹന്‍ലാല്‍ വേണ്ടത്ര താല്‍പര്യം കാണിച്ചില്ലെന്ന് സംവിധായകന്‍ സിബി മലയിലും പറഞ്ഞിരുന്നു.

## Article Content

മലയാളുടെ മനസ്സിൽ എന്നും തങ്ങിനിൽക്കുന്ന ഒരു മോഹൻലാൽ ചിത്രമാണ് ദശരഥം. അത്രയേറെ ആഴത്തിൽ സ്പർശിച്ച സിനിമ . എന്നാൽ ദശരഥം സിനിമയുടെ രണ്ടാം ഭാഗത്തോട് മോഹന്‍ലാല്‍ വേണ്ടത്ര താല്‍പര്യം കാണിച്ചില്ലെന്ന് സംവിധായകന്‍ സിബി മലയിലും പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് ശാന്തിവിള ദിനേശ്. മാസ്റ്റര്‍ ബിന്നുമായുള്ള അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍.

**

ശാന്തിവിള ദിനേശിന്റെ വാക്കുകള്‍ **

‘സിബി മലയിലിന് മോഹന്‍ലാലിനെ കാണാതിരുന്നാല്‍ പോരെ. ഒരാള്‍ വളര്‍ന്നാല്‍ അവരെ അവരുടെ വഴിക്ക് വിടുക. അടുത്ത ആളെ കണ്ടെത്തുക. മോഹന്‍ലാല്‍ ആന്റണി പെരുമ്പാവൂരിന് അമിതമായി സ്വാതന്ത്ര്യം കൊടുത്തത് എന്ത് കൊണ്ടാണ്.

മോഹന്‍ലാലിനെ ഒരുപാട് പേര്‍ ദുരുപയോഗം ചെയ്തു’ ‘ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, ഉണ്ണികളെ ഒരു കഥ പറയാം തുടങ്ങി അദ്ദേഹം ആദ്യം പ്രൊഡ്യൂസ് ചെയ്ത സിനിമകള്‍ നഷ്ടമാണ്.

കണ്ടവന്‍ കൊണ്ട് പോയി എല്ലാ പൈസയും. കോടികളുടെ കടത്തില്‍ നില്‍ക്കുമ്പോള്‍ മോഹന്‍ലാലിന് സാമ്പത്തിക അച്ചടക്കം ഉണ്ടാക്കുകയായിരുന്നു , മോഹന്‍ലാലിനെ വിറ്റെടുത്തവനാണ് ആന്റണി. അപ്പോള്‍ അയാള്‍ ആന്റണിയെ ആശ്രയിക്കും’

‘നിങ്ങള്‍ ആന്റണി പെരുമ്പാവൂരിനെ പ്രൊഡ്യൂസറായി അംഗീകരിക്കാന്‍ തയ്യാറല്ല അതാണ് പ്രശ്‌നം. അത് കൊണ്ടാണ് സെക്കന്റ് ക്ലാസ് ആളായി അദ്ദേഹത്തെ കാണുന്നത്’

### Related Links & Sources
- [Original Story Source](https://moviemax.in/news/85748/now-shantivila-dineshs-words-about-mohanlal-and-anthony-are-going-viral)