---
title: "'നീ വിലമതിക്കാനാകാത്തത്', കാളിദാസ് ജയറാമിനോട് കാമുകി തരിണി, പോസ്റ്റ് വൈറൽ "
english_title: "'You're priceless, thank you for everything', says girlfriend Tharini to Kalidas Jayaram, post viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85741/youre-priceless-thank-you-for-everything-says-girlfriend-tharini-to-kalidas-jayaram-post-viral"
published_at: "2022-12-17T13:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639d7367be5a8_kalidas_jayaram_and_tharani.jpg"
keywords: []
---

# 'നീ വിലമതിക്കാനാകാത്തത്', കാളിദാസ് ജയറാമിനോട് കാമുകി തരിണി, പോസ്റ്റ് വൈറൽ 

> **Lead Summary:** മലയാളത്തിന്റെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ കാളിദാസ് ജയറാമിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. നിരവധി പേര്‍ താരത്തിന് ആശംസകളുമായി രംഗത്ത് എത്തിയെങ്കിലും അതില്‍ ശ്രദ്ധയാകര്‍ഷിച്ചത് തരിണി കലിംഗരായരുടെ കുറിപ്പായിരുന്നു.

## Article Content

മലയാളത്തിന്റെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ കാളിദാസ് ജയറാമിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. നിരവധി പേര്‍ താരത്തിന് ആശംസകളുമായി രംഗത്ത് എത്തിയെങ്കിലും അതില്‍ ശ്രദ്ധയാകര്‍ഷിച്ചത് തരിണി കലിംഗരായരുടെ കുറിപ്പായിരുന്നു.

കാളിദാസ് ജയറാമിനൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചായിരുന്നു തരിണിയുടെ ആശംസ. എന്റെ ലോകം എന്ന് കാളിദാസ് ജയറാം കാമുകിയായ തരിണിയുടെ ആശംസകള്‍ക്ക് മറുപടിയും എഴുതി. എന്തെങ്കിലും കുഴപ്പിക്കുന്നത് പോസ്റ്റ് ചെയ്യണമെന്നുണ്ട്. പക്ഷേ ഇങ്ങനെയുള്ള പ്രത്യേക ദിവസം നിന്നോട് കുറച്ച് മനോഹരമായി പെരുമാറാമെന്ന് വിചാരിക്കുന്നു.

**

ഹാപ്പി ബര്‍ത്ത് ഡേ കണ്ണാ എന്നും തരിണി എഴുതിയിരിക്കുന്നു. നീ വിലമതിക്കാനാകാത്തതാണ്, എല്ലാത്തതിനും നന്ദി എന്നുമാണ് തരിണി കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

തിരുവോണദിനത്തില്‍ കാളിദാസ് തരുണിയുടെ ഫോട്ടോ പങ്കുവെച്ചിരുന്നു. ജയറാം, പാര്‍വതി, മാളവിക എന്നിവര്‍ക്കൊപ്പം തരിണിയുമുള്ള കുടുംബചിത്രമായിരുന്നു കാളിദാസ് ജയറാം അന്ന് പങ്കുവെച്ചത്.

[https://www.instagram.com/tarini.kalingarayar/?utm_source=ig_embed&ig_rid=5fb0bacc-3529-4801-a611-77f5641d5975**](https://www.instagram.com/tarini.kalingarayar/?utm_source=ig_embed&ig_rid=5fb0bacc-3529-4801-a611-77f5641d5975)

ഇതോടെയാണ് കാളിദാസ് ജയറാമും തരിണിയും പ്രണയത്തിലാണ് എന്ന വാര്‍ത്ത പരന്നത്. വിഷ്വല്‍ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ് തരിണി.

### Related Links & Sources
- [Original Story Source](https://moviemax.in/news/85741/youre-priceless-thank-you-for-everything-says-girlfriend-tharini-to-kalidas-jayaram-post-viral)