---
title: "'അത്ഭുതം' ബീച്ചില്‍ സല്‍വാര്‍ ധരിച്ചെത്തി  ഉര്‍ഫി, വീഡിയോ "
english_title: "But this time social media is literally shocked to see Urfi's outfit."
publisher: "moviemax.in"
canonical_url: "https://moviemax.in/news/85715/but-this-time-social-media-is-literally-shocked-to-see-urfis-outfit"
published_at: "2022-12-17T11:32:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639d5bcc5722e_urfi.jpg"
keywords: []
---

# 'അത്ഭുതം' ബീച്ചില്‍ സല്‍വാര്‍ ധരിച്ചെത്തി  ഉര്‍ഫി, വീഡിയോ 

> **Lead Summary:** ഉര്‍ഫി ജാവേദിനെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. വസ്ത്രധാരണത്തിന്റെ പേരില്‍ എപ്പോഴും വിവാദങ്ങളില്‍ അകപ്പെടാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. താരത്തിന് എതിരെ വിമര്‍ശനങ്ങളും ട്രോളുകളും നിറയാറുണ്ട്.

## Article Content

ഉര്‍ഫി ജാവേദിനെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. വസ്ത്രധാരണത്തിന്റെ പേരില്‍ എപ്പോഴും വിവാദങ്ങളില്‍ അകപ്പെടാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. താരത്തിന് എതിരെ വിമര്‍ശനങ്ങളും ട്രോളുകളും നിറയാറുണ്ട്.

എന്നാല്‍ ഇത്തവണ ഉര്‍ഫിയുടെ വസ്ത്രം കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. വിചിത്രമായ വസ്ത്രധാരണ രീതിക്ക് പേരു കേട്ട ഉര്‍ഫി ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് സല്‍വാര്‍ കമ്മീസിലാണ്.

**

ബിക്കിനി ധരിച്ചെത്തുന്ന ദുബായ് ബീച്ചില്‍ സല്‍വാര്‍ ധരിച്ചെത്തിയ ഉര്‍ഫിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ”ഉര്‍ഫി ജാവേദ് പാരലല്‍ വേള്‍ഡില്‍” എന്ന ക്യാപ്ഷനോടെയാണ് താരം ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ബീച്ചില്‍ ബിക്കിനി ധരിച്ചെത്തുന്നവര്‍ക്ക് മുന്നിലാണ് ഉര്‍ഫി സല്‍വാര്‍ ധരിച്ച് എത്തിയിരിക്കുന്നത്. ഉര്‍ഫി വീഡിയോ അപ്ലോഡ് ചെയ്തതിന് പിന്നാലെ, ഈ പുതിയ മേക്കോവറിനെ കുറിച്ച് നിരവധി പേര്‍ പ്രതികരണവുമായി എത്തി.

ഫാഷനിലെ ഉര്‍ഫിയുടെ പുതിയ തിരഞ്ഞെടുപ്പിനെ അഭിനന്ദിക്കുകയാണ് പലരും. ‘അത്ഭുതം, അത്ഭുതം, അത്ഭുതം’, ‘ബീച്ചില്‍ സല്‍വാര്‍ ഇട്ട് പോകും, പൊതുസ്ഥലത്ത് ബിക്കിനിയിട്ട് പോകും, അതാണ് ഉര്‍ഫി’, ‘ഇപ്പോള്‍ ഒരു പെണ്‍കുട്ടിയെ പോലെ തോന്നുന്നു’ ‘അസാധ്യം’ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്ന ചില കമന്റുകള്‍.

[https://www.instagram.com/reel/CmLwN4vpVjF/?utm_source=ig_embed&ig_rid=2e2eacd2-060d-4543-b4b2-9ef79ea25568**](https://www.instagram.com/reel/CmLwN4vpVjF/?utm_source=ig_embed&ig_rid=2e2eacd2-060d-4543-b4b2-9ef79ea25568)

### Related Links & Sources
- [Original Story Source](https://moviemax.in/news/85715/but-this-time-social-media-is-literally-shocked-to-see-urfis-outfit)