---
title: "വർഷങ്ങൾക്ക് ശേഷം മാതാപിതാക്കൾ ആകാൻ പോകുന്ന സന്തോഷം പങ്കുവച്ച് അറ്റ്ലിയും ഭാര്യയും"
english_title: "After many years, Atlee and his wife share the joy of becoming parents"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85671/after-many-years-atlee-and-his-wife-share-the-joy-of-becoming-parents"
published_at: "2022-12-17T07:35:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639d2423e9ebf_atli.jpg"
keywords: []
---

# വർഷങ്ങൾക്ക് ശേഷം മാതാപിതാക്കൾ ആകാൻ പോകുന്ന സന്തോഷം പങ്കുവച്ച് അറ്റ്ലിയും ഭാര്യയും

> **Lead Summary:** തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ച് സംവിധായകൻ അറ്റ്ലീയും ഭാര്യയും . തങ്ങൾ മാതാപിതാക്കൾ ആകാൻ ഒരുങ്ങുകയാണെന്നും എല്ലാവരുടെയും പ്രാർഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദിയെന്നും അറ്റ്ലീ ട്വിറ്ററിൽ കുറിച്ചു .

## Article Content

തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ച് സംവിധായകൻ അറ്റ്ലീയും ഭാര്യയും . തങ്ങൾ മാതാപിതാക്കൾ ആകാൻ ഒരുങ്ങുകയാണെന്നും എല്ലാവരുടെയും പ്രാർഥനകൾക്കും അനുഗ്രഹങ്ങൾക്കും നന്ദിയെന്നും അറ്റ്ലീ ട്വിറ്ററിൽ കുറിച്ചു .

ജീവിതത്തിൽ അദ്ഭുതങ്ങൾ സംഭവിക്കാൻ ചിലപ്പോൾ ഒരുപാട് നാളുകൾ വേണ്ടിവരുമെന്നും പക്ഷേ ഇപ്പോൾ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ നിമിഷത്തിൽ കൂടി കടന്നുപോവുകയാണെന്നും അവർ കൂട്ടിച്ചേർത്തു . നിറവയറിൽ പ്രിയയുമായിനിൽക്കുന്ന മനോഹര ചിത്രങ്ങളാണ് അറ്റ്ലി ട്വിറ്ററിലൂടെ പങ്കുവചിരിക്കുന്നത് .

നീണ്ട വർഷത്തെ പ്രണയത്തിനു ശേഷം 2014 ല്‍ ആയിരുന്നു അറ്റ്ലിയുടെയും പ്രിയയുടെയും വിവാഹം. അറ്റ്‌ലീ രാജാറാണി എന്ന ചിത്രത്തിലൂടെ സിനിമാ കരിയർ ആരംഭിച്ചഅറ്റ്ലി സ്വതന്ത്രസംവിധായനായി. പിന്നീട് അങ്ങോട്ട് വിജയ്‌യെ നായകനാക്കി തുടർച്ചയായ മൂന്ന് ബ്ലോക്ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച് തെന്നിന്ത്യയയിലെ വിലപിടിപ്പുള്ള സംവിധായകനായി മാറി.

ഷാറൂഖ് ഖാനെ നായകനാക്കി ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും ബോളിവുഡിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് അറ്റ്ലീ. ടെലിവിഷൻ അവതാരകയുമാണ് അറ്റ്ലിയുടെ ഭാര്യ കൃഷ്ണപ്രിയ

### Related Links & Sources
- [Original Story Source](https://moviemax.in/news/85671/after-many-years-atlee-and-his-wife-share-the-joy-of-becoming-parents)