---
title: "യുവാവിന്റ മുഖത്ത് കടിച്ചു ചുറ്റി വരിഞ്ഞ പെരുമ്പാമ്പ്; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ"
english_title: "A cobra bit the young man's face. Scary scenes"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85636/a-cobra-bit-the-young-mans-face-scary-scenes"
published_at: "2022-12-16T21:21:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c95434ff92_snake_bit.jpg"
keywords: []
---

# യുവാവിന്റ മുഖത്ത് കടിച്ചു ചുറ്റി വരിഞ്ഞ പെരുമ്പാമ്പ്; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ

> **Lead Summary:** പല സ്വഭാവത്തിലുള്ള വീഡിയോകളും ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ നാം കാണാറുണ്ട്. ആഘോഷാവസരങ്ങളിലെ രസകരമായ സംഭവങ്ങള്‍ തൊട്ട് അപകടങ്ങള്‍ വരെ ഇത്തരത്തിലുള്ള വീഡിയോകളുടെ ഉള്ളടക്കമായി വരാറുണ്ട്. അത്തരത്തിൽ സമാനമായ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.

## Article Content

പല സ്വഭാവത്തിലുള്ള വീഡിയോകളും ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ നാം കാണാറുണ്ട്. ആഘോഷാവസരങ്ങളിലെ രസകരമായ സംഭവങ്ങള്‍ തൊട്ട് അപകടങ്ങള്‍ വരെ ഇത്തരത്തിലുള്ള വീഡിയോകളുടെ ഉള്ളടക്കമായി വരാറുണ്ട്. അത്തരത്തിൽ സമാനമായ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.

തീര്‍ത്തും അപ്രതീക്ഷിതമായി ഒരാളെ പെരുമ്പാമ്പ് ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ആ വീഡിയോയില്‍ ഉള്ളത് . ഇത് എവിടെ വച്ച് എപ്പോള്‍ പകര്‍ത്തിയതാണെന്നോ വീഡിയോയുടെ മറ്റ് വിശദാംശങ്ങളൊന്നും ലഭ്യമല്ല. ഒരു വീടിന്‍റെ പരിസരമാണ് വീഡിയോയില്‍ കാണുന്നത് . ഇവിടെ ഒരു കൂട്ടിനകത്തായിരുന്നു പെരുമ്പാമ്പ് ഉണ്ടായിരുന്നത്. ഈ കൂടിനകത്ത് എന്തോ പരിശോധിക്കുകയാണ് ഒരാള്‍. സമീപത്ത് ഒരു സ്ത്രീ കൈക്കുഞ്ഞുമായി ഉലാത്തുന്നുണ്ട്. ഒരു വളര്‍ത്തുനായയെയും കാണാം.

പെട്ടെന്ന് കൂടിനകത്ത് നിന്ന് പെരുമ്പാമ്പ് ഇയാള്‍ക്ക് നേരെ പാഞ്ഞടുക്കുകയാണ്. എന്ന് മാത്രമല്ല, ഇയാളുടെ മുഖത്ത് അത് കടിക്കുകയും ചെയ്തു. സംഭവം കണ്ടുനില്‍ക്കുകയായിരുന്ന സ്ത്രീ നിലവിളിച്ചതോടെ വീട്ടിനകത്ത് നിന്ന് മറ്റുള്ളവര്‍ ഓടിവരികയും അയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം .

ഇതിനിടെ പെരുമ്പാമ്പ് പൂര്‍ണമായും കൂട്ടിനകത്ത് നിന്നിറങ്ങി ഇയാളെ വരിഞ്ഞുമുറുക്കുന്നു. അപ്പോഴും മുഖത്ത് നിന്ന് കടി വിടുന്നില്ല. മറ്റുള്ളവരെല്ലാം ഒരുപാട്ട് നോക്കിയിട്ടും പാമ്പ് ഒരനക്കം പോലും മാറാൻ തയ്യാറാകുന്നില്ല. ഇതിനിടെ ഇദ്ദേഹത്തിന്‍റെ മുഖത്ത് നിന്ന് ചോരയൊഴുകാൻ തുടങ്ങുന്നു. ഇത് ഒപ്പാൻ വീട്ടിനകത്ത് പോയി തുണിയെടുത്ത് കൊണ്ടുവരുന്നുണ്ട് മറ്റുള്ളവര്‍. വീഡിയോയുടെ അവസാനം വരെ പാമ്പ് ഇതേ രീതിയില്‍ ഇയാളെ ആക്രമിച്ച അവസ്ഥയില്‍ തന്നെ തുടരുന്നതാണ് കാണുന്നത്

### Related Links & Sources
- [Original Story Source](https://moviemax.in/news/85636/a-cobra-bit-the-young-mans-face-scary-scenes)