---
title: "ക്രിസ്മസ്ട്രീ മുടി, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹെയര്‍ സ്‌റ്റൈല്‍ ഇതാണ്, വീഡിയോ "
english_title: "Christmas Tree Hair, World's Tallest Hair Style!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85621/christmas-tree-hair-worlds-tallest-hair-style"
published_at: "2022-12-16T19:32:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c7aad3fddf_viral.jpg"
keywords: []
---

# ക്രിസ്മസ്ട്രീ മുടി, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹെയര്‍ സ്‌റ്റൈല്‍ ഇതാണ്, വീഡിയോ 

> **Lead Summary:** പലതരത്തിലുള്ള ഹെയര്‍ സ്‌റ്റൈലുകള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ ഇത്രയധികം ഉയരമുള്ള ഒരു ഹെയര്‍ സ്‌റ്റൈല്‍ കാണുന്നത് ഇതാദ്യമായിരിക്കും. ലോക ശ്രദ്ധ ആകര്‍ഷിച്ച ഈ ഹെയര്‍ സ്‌റ്റൈല്‍ ഒരു ഹെയര്‍ സ്‌റ്റൈലിസ്റ്റിന്റേതാണ്.

## Article Content

പലതരത്തിലുള്ള ഹെയര്‍ സ്‌റ്റൈലുകള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ ഇത്രയധികം ഉയരമുള്ള ഒരു ഹെയര്‍ സ്‌റ്റൈല്‍ കാണുന്നത് ഇതാദ്യമായിരിക്കും. ലോക ശ്രദ്ധ ആകര്‍ഷിച്ച ഈ ഹെയര്‍ സ്‌റ്റൈല്‍ ഒരു ഹെയര്‍ സ്‌റ്റൈലിസ്റ്റിന്റേതാണ്.

2.90 മീറ്റര്‍ ഉയരമാണ് അദ്ദേഹം സൃഷ്ടിച്ച ഈ ഹെയര്‍ സ്‌റ്റൈലിന് ഉള്ളത് സിറിയന്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റ് ഡാനി ഹിസ്വാനിയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ആ ഹെയര്‍ സ്‌റ്റൈലിസ്റ്റ് .

ഈ വര്‍ഷം സെപ്റ്റംബര്‍ 16 -നാണ് ഏറ്റവും ഉയര്‍ന്ന ഹെയര്‍സ്‌റ്റൈലിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇദ്ദേഹം സ്വന്തമാക്കിയത്. ദുബായില്‍ ഹിസ്വാനി ഈ ഹെയര്‍സ്‌റ്റൈല്‍ നിര്‍മ്മിക്കുന്നതായി കാണിക്കുന്ന വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് വ്യാഴാഴ്ച പുറത്തുവിട്ടു.

ക്രിസ്തുമസ് തീമിലാണ് അദ്ദേഹം ഈ ഹെയര്‍ സ്‌റ്റൈല്‍ ചെയ്തത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ക്ലിപ്പില്‍ 2.90 മീറ്റര്‍ ഉയരമുള്ള ഒരു ക്രിസ്മസ് ട്രീയുടെ ആകൃതിയില്‍ ഒരു സ്ത്രീയുടെ മുടി ഹിസ്വാനി സ്‌റ്റൈല്‍ ചെയ്യുന്നത് കാണാം.

വിഗ്ഗുകള്‍, മുടി നീട്ടല്‍, വൈവിധ്യമാര്‍ന്ന ക്രിസ്മസ് അലങ്കാരങ്ങള്‍, പന്തുകള്‍ എന്നിവ ഉപയോഗിച്ചാണ് ഈ തീമില്‍ അദ്ദേഹം ഹെയര്‍ സ്‌റ്റൈല്‍ ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/85621/christmas-tree-hair-worlds-tallest-hair-style)