---
title: "കാവി വസ്ത്രം ധരിച്ചവര്‍ ബലാത്സംഗം ചെയ്താല്‍ കുഴപ്പമില്ല;  പത്താന്‍ വിവാദങ്ങളില്‍ പ്രതികരിച്ച് പ്രകാശ് രാജ്"
english_title: "Prakash Raj reacts to Pathan controversies if rape is okay by those wearing saffron clothes"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85569/prakash-raj-reacts-to-pathan-controversies-if-rape-is-okay-by-those-wearing-saffron-clothes"
published_at: "2022-12-16T14:51:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c3968c1a08_pathaan_1.jpg"
keywords: []
---

# കാവി വസ്ത്രം ധരിച്ചവര്‍ ബലാത്സംഗം ചെയ്താല്‍ കുഴപ്പമില്ല;  പത്താന്‍ വിവാദങ്ങളില്‍ പ്രതികരിച്ച് പ്രകാശ് രാജ്

> **Lead Summary:** കഴിഞ്ഞ ദിവസമായിരുന്നു ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന പത്താന്‍ സിനിമയിലെ ഗാനം പുറത്ത് എത്തിയത്. ‘ബേഷാരം രംഗ്’ എന്ന ഗാനമായിരുന്നു റിലീസ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു ഈ ഗാനം. എന്നാല്‍ ഗാനം വൈറലായതോടെ ഗാനത്തിന് നേരെ ഒരു വിഭാഗം ആളുകള്‍ രംഗത്ത് എത്തിയിരുന്നു.

## Article Content

കഴിഞ്ഞ ദിവസമായിരുന്നു ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന പത്താന്‍ സിനിമയിലെ ഗാനം പുറത്ത് എത്തിയത്. ‘ബേഷാരം രംഗ്’ എന്ന ഗാനമായിരുന്നു റിലീസ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു ഈ ഗാനം. എന്നാല്‍ ഗാനം വൈറലായതോടെ ഗാനത്തിന് നേരെ ഒരു വിഭാഗം ആളുകള്‍ രംഗത്ത് എത്തിയിരുന്നു.

ഗാനത്തില്‍ ‘ബേഷാരം രംഗ്’ -(നാണമില്ലാത്ത നിറം) എന്ന വരി എത്തുന്ന ഇടത്ത് ദീപിക ധരിച്ചിരിക്കുന്നത് കാവി ബിക്കിനി ആണെന്ന കാരണമായിരുന്നു ഇവര്‍ ചിത്രത്തിന് എതിരെ തിരിയാന്‍ കാരണമായത്. പിന്നാലെ ചിത്രത്തിന് നേരെ ബഹിഷ്‌കരണ ആഹ്വാനം എത്തുകയായിരുന്നു.

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. കാവി വസ്ത്രം ധരിച്ചവര്‍ ബലാത്സംഗം ചെയ്താലും വിവാദ പ്രസ്താവനകള്‍ നടത്തിയാലുമുണ്ടാകാത്ത പ്രശ്‌നങ്ങളാണ് ഒരു സിനിമയിലെ വസ്ത്രധാരണത്തെ ചൊല്ലി നടക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് നടന്റെ പ്രതികരണം.

‘കാവി വസ്ത്രം ധരിച്ചവര്‍ ബലാത്സംഗം ചെയ്താല്‍ കുഴപ്പമില്ല.. വിദ്വേഷ പ്രസംഗം നടത്തുന്നു, എംഎല്‍എമാര്‍ക്കായി ഇടനിലക്കാരാകുന്നു, കാവി വസ്ത്രം ധരിച്ച സ്വാമിജി പ്രായപൂര്‍ത്തിയാകാത്തവരെ ബലാത്സംഗം ചെയ്യുന്നു, എന്നാല്‍ ഒരു സിനിമയിലെ വസ്ത്രധാരണം പ്രശ്‌നമാകുന്നു’, പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/85569/prakash-raj-reacts-to-pathan-controversies-if-rape-is-okay-by-those-wearing-saffron-clothes)