---
title: "എന്റെ ശരീരത്തെ കുറിച്ചോര്‍ത്ത് ഞാന്‍ വളരെയധികം അഭിമാനിക്കാറുണ്ട്;  മലൈക അറോറ  പറയുന്നു "
english_title: "I take great pride in my body; Malaika says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85543/i-take-great-pride-in-my-body-malaika-says"
published_at: "2022-12-16T12:44:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c1b5824822_malaika_arora.jpg"
keywords: []
---

# എന്റെ ശരീരത്തെ കുറിച്ചോര്‍ത്ത് ഞാന്‍ വളരെയധികം അഭിമാനിക്കാറുണ്ട്;  മലൈക അറോറ  പറയുന്നു 

> **Lead Summary:**  നടിയായും മോഡലായിട്ടുമൊക്കെ തിളങ്ങി നില്‍ക്കുന്ന താരമാണ് മലൈക അറോറ. യുവനടന്‍ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലായതോടെ ആ കാരണത്തിലാണ് നടി വാര്‍ത്തകളില്‍ നിറയുന്നത്. 

## Article Content

 നടിയായും മോഡലായിട്ടുമൊക്കെ തിളങ്ങി നില്‍ക്കുന്ന താരമാണ് മലൈക അറോറ. യുവനടന്‍ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലായതോടെ ആ കാരണത്തിലാണ് നടി വാര്‍ത്തകളില്‍ നിറയുന്നത്. 

ഇപ്പോഴിതാ പാപ്പരാസകള്‍ തന്റെ ഫോട്ടോ എടുക്കുന്നതിലുള്ള അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടാണ് നടി എത്തിയിരിക്കുന്നത്. ചിലര്‍ തന്റെ സ്വകാര്യ ഭാഗ്യങ്ങളെ മാത്രം ഫോക്കസ് ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തുന്നതിനോടുള്ള മനോഭാവം എന്താണെന്നാണ് മലൈക പറയുന്നത്. കോമേഡിയന്‍ ഭാരതി സിംഗുമായി നടത്തിയ ചാറ്റിലാണ് നടി മനസ് തുറന്നത്. 

'ആള്‍ക്കുട്ടത്തിന് ഇടയില്‍ നിന്നും എന്നെ തള്ളുകയോ മറ്റെന്തെങ്കിലും ചെയ്താലോ ഞാനിത് വരെ ആരെയും ശകാരിച്ചിട്ടില്ല. പക്ഷേ എന്നെ അസ്വസ്ഥപ്പെടുത്തുന്നത് എന്റെ നെഞ്ചിന് മുകളിലേക്ക് മാത്രം നോക്കി ഫോട്ടോ എടുക്കുന്നതാണ്. എന്റെ നെഞ്ചും ഇടുപ്പുമൊക്കെ മാത്രം നോക്കിയാണ് അവര്‍ ഫോട്ടോസ് എടുക്കുന്നത്. ക്യാമറകള്‍ അങ്ങനെ തന്റെ ശരീരം ഫോക്കസ് ചെയ്ത് വരുന്നതില്‍ തനിക്ക് പ്രശ്‌നമുണ്ടെന്നാണ് നടി പറയുന്നത്. 

അവരെന്തിനാണ് എന്റെ സ്വകാര്യ ഭാഗങ്ങളിലേക്ക് മാത്രം ശ്രദ്ധിക്കുന്നത്. എന്റെ ശരീരത്തെ കുറിച്ചോര്‍ത്ത് ഞാന്‍ വളരെയധികം അഭിമാനിക്കാറുണ്ട്. എന്നാല്‍ അവര്‍ പറയുന്നത് നിങ്ങള്‍ക്ക് ശരീരം കാണിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ അത് മറച്ച് പിടിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കണമെന്നാണ്.

അതെന്തിനാണ്, ഞാന്‍ അങ്ങനെയുള്ള വസ്ത്രം ധരിക്കേണ്ടതിന്റെ ആവശ്യമെന്താണ്? എനിക്ക് ഇഷ്ടമുള്ള വസ്ത്രം ഞാന്‍ ധരിക്കും. അതില്‍ നിങ്ങളുടെ പ്രശ്‌നമെന്താണെന്ന് മലൈക ചോദിക്കുന്നു. 

അതേ സമയം ശരീരഭാരത്തിന്റെ പേരില്‍ താന്‍ നിരന്തരം പരിഹസിക്കപ്പെടാറുണ്ടെന്നാണ് ഭാരതി സിംഗ് പറയുന്നത്. മാത്രമല്ല ഇരുവരും പൊതുസമൂഹം നടിമാരുടെ ശരീരത്തെ കുറിച്ച് നടത്തുന്ന കളിയാക്കലുകളെ കുറിച്ചും മറ്റുമൊക്കെ തുറന്ന് സംസാരിക്കുകയും ചെയ്തിരിക്കുകയാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ മലൈകയുടെ ഷോ ശ്രദ്ധേയമായിരിക്കുകയാണ്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/85543/i-take-great-pride-in-my-body-malaika-says)