---
title: "തുണിയും വേണം പൈസയും വേണം, ജീന്‍സോ ടോപ്പോ എന്തും ഞാന്‍ ഇടും; കുളപ്പുള്ളി ലീല"
english_title: "Now the actress has opened up about her views on the characters."
publisher: "moviemax.in"
canonical_url: "https://moviemax.in/news/85539/now-the-actress-has-opened-up-about-her-views-on-the-characters"
published_at: "2022-12-16T12:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c147392082_kulappulli_leela.jpg"
keywords: []
---

# തുണിയും വേണം പൈസയും വേണം, ജീന്‍സോ ടോപ്പോ എന്തും ഞാന്‍ ഇടും; കുളപ്പുള്ളി ലീല

> **Lead Summary:** നാടകരംഗത്ത് നിന്ന് സിനിമയിലേക്ക് വന്ന അഭിനേത്രിയാണ് കുളപ്പുള്ളി ലീല. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന താരം കൂടിയാണ് മലയാളത്തില്‍ മാത്രമല്ല തമിഴ് തെലുങ്ക് ഭാഷകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കഥാപാത്രങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് തുറന്നുപറഞ്ഞിരിക്കുകയാണ് നടി.

## Article Content

നാടകരംഗത്ത് നിന്ന് സിനിമയിലേക്ക് വന്ന അഭിനേത്രിയാണ് കുളപ്പുള്ളി ലീല. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന താരം കൂടിയാണ് മലയാളത്തില്‍ മാത്രമല്ല തമിഴ് തെലുങ്ക് ഭാഷകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കഥാപാത്രങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് തുറന്നുപറഞ്ഞിരിക്കുകയാണ് നടി.

തുണിയുടുത്തുള്ള വേഷമാണോ, പൈസ കിട്ടുമോ ഇത് രണ്ടും ഓക്കെയാണെങ്കില്‍ താന്‍ ഏതു വേഷവും അഭിനയിക്കാന്‍ തയ്യാറെന്ന് കുളപ്പുള്ളി ലീല പറഞ്ഞു. ഏത് വേഷം കിട്ടിയാലും ഞാന്‍ ചെയ്യും.

തുണിയും വേണം പൈസയും വേണം. തുണിയെന്ന് പറയുമ്പോള്‍ കാലിന്റെ പെരുവിരല്‍ വരെ മൂടി കിടക്കുന്നതൊന്നും വേണ്ട. ജീന്‍സോ ടോപ്പോ എന്തും ഞാന്‍ ഇടും. അത്തരം വേഷങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. തുണി വേണം എന്ന് എനിക്ക് നിര്‍ബന്ധമാണ്. കയ്യില്ലാത്തത് ഒന്നും ഞാന്‍ ഇടില്ല.

കുറച്ചെങ്കിലും കൈ ഇറക്കം വേണം, സിനിമയില്‍ എന്തും ഇടും. പക്ഷെ ജീവിതത്തില്‍ ഞാന്‍ ഞാനായിട്ടെ നില്‍ക്കൂ. ജീന്‍സൊന്നും ഇടില്ല. എനിക്ക് അതിനോട് താല്‍പര്യമില്ല. എന്നെ ആര്‍ട്ടിസ്റ്റായി ആളുകള്‍ കണ്ടാല്‍ മതി. അധികം അലങ്കാരമോ മേക്കപ്പോ ഒന്നും എനിക്കില്ല. ഞാന്‍ ആര്‍ട്ടിസ്റ്റാണ്. എനിക്ക് ജീവിക്കാന്‍ വേണ്ടിയാണ്,- കൊളപ്പുള്ളി ലീല പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/85539/now-the-actress-has-opened-up-about-her-views-on-the-characters)