---
title: "ഹോട്ടെന്ന് പറയുന്നു, ക്ലിപ് എന്ന് പറയുന്നു, ഞാന്‍ അങ്ങനൊന്നും ശ്രദ്ധിക്കാറില്ല; ശാലു മേനോന്‍"
english_title: "Now Shalu Menon's interview is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/85529/now-shalu-menons-interview-is-going-viral"
published_at: "2022-12-16T11:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c0d136204c_shalu_menon.jpg"
keywords: []
---

# ഹോട്ടെന്ന് പറയുന്നു, ക്ലിപ് എന്ന് പറയുന്നു, ഞാന്‍ അങ്ങനൊന്നും ശ്രദ്ധിക്കാറില്ല; ശാലു മേനോന്‍

> **Lead Summary:** സിനിമകളിലും സീരിയലുകളിലുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ശാലു മേനോന്‍ . പരമ്പരകളാണ് ശാലു മേനോനെ ജനപ്രീയയാക്കുന്നത്. ഇപ്പോഴാതാ താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് മനസ് തുറക്കുകയാണ് ശാലു മേനോന്‍.

## Article Content

സിനിമകളിലും സീരിയലുകളിലുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ശാലു മേനോന്‍ . പരമ്പരകളാണ് ശാലു മേനോനെ ജനപ്രീയയാക്കുന്നത്. ഇപ്പോഴാതാ താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് മനസ് തുറക്കുകയാണ് ശാലു മേനോന്‍.

ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഗൂഗിളില്‍ ശാലു മേനോന്‍ എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ശാലു മേനോന്‍ ഹോട്ട്, ശാലു മേനോന്‍ ക്ലിപ്പ് എന്നൊക്കെ സജഷന്‍ വരുന്നതിനെക്കുറിച്ചാണ് താരം മനസ് തുറന്നത്.

ഞാന്‍ അങ്ങനൊന്നും ശ്രദ്ധിക്കാറില്ല. ഹോട്ടെന്ന് പറയുന്നു, ക്ലിപ് എന്ന് പറയുന്നു. ഓരോരുത്തര്‍ അങ്ങനെ എന്തൊക്കെ പറയുന്നു, അതിനാല്‍ അതൊന്നും കാര്യാക്കുന്നില്ലെന്നാണ് ശാലു മേനോന്‍ പറയുന്നത്. ഇന്ന് മോര്‍ഫിംഗിലൂടെ എന്തൊക്കെയാണ് ചെയ്യാന്‍ പറ്റാത്തതായുള്ളത്.

ഞാന്‍ അതിനെ അങ്ങനെയാണ് കാണുന്നത്. നമ്മള്‍ക്കറിയാമല്ലോ, ഇത് നമ്മളുടെ അല്ലെന്ന് എന്നാണ് ശാലു മേനോന്‍ പറയുന്നത്. ഇതൊക്കെ ചെയ്യുന്നവര്‍ അവരുടെ തൊഴിലായി ചെയ്യുന്നുവെന്നേ കാണുന്നുള്ളൂവെന്നും ശാലു മേനോന്‍ പറയുന്നുണ്ട്.

അതിനൊന്നും വലിയ പ്രാധാന്യം കൊടുക്കാറില്ല, ഓ വന്നോ വന്നിട്ട് പൊക്കോട്ടോ എന്നാണ് പറയാറെന്നും താരം പറയുന്നു. എപ്പോഴെങ്കലും ആകാംഷയ്ക്ക് വേണ്ടിയെങ്കിലും സ്വയം സെര്‍ച്ച് ചെയ്ത് നോക്കിയിട്ടുണ്ടോ എന്നായിരുന്നു താരത്തോടുള്ള അടുത്ത ചോദ്യം.

അതിന് താരം നല്‍കിയ മറുപടി ഇതൊക്കെ വന്ന സമയത്ത് തന്നെ താന്‍ കണ്ടിട്ടുണ്ടെന്നായിരുന്നു. ഫോട്ടോസും വീഡിയോസുമൊക്കെ താന്‍ ആദ്യം തന്നെ കണ്ടിരുന്നു.

കണ്ടു എന്നല്ലാതെ പിന്നെ അതൊന്നും ശ്രദ്ധിച്ചില്ലെന്നും ശാലു മേനോന്‍ പറയുന്നുണ്ട്. ദൈവത്തിന്റെ ശക്തി തനിക്കുണ്ടെന്നും തളരുതെന്ന് തന്നെ പിടിച്ചു നിര്‍ത്തുന്ന ഒന്നുണ്ടെന്നാണ് താരം പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/85529/now-shalu-menons-interview-is-going-viral)