---
title: "താരത്തിന്റെ  മാറ്റം കണ്ട് അമ്പരന്ന് മലയാളികൾ"
english_title: "Malayalees are surprised to see the change of the star"
publisher: "moviemax.in"
canonical_url: "https://moviemax.in/news/8551/malayalees-are-surprised-to-see-the-change-of-the-star"
published_at: "2021-11-02T16:31:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61811adf1326d_viral pic.jpg"
keywords: []
---

# താരത്തിന്റെ  മാറ്റം കണ്ട് അമ്പരന്ന് മലയാളികൾ

> **Lead Summary:** അടുത്തിടെ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു മണിയറയിലെ അശോകൻ. ഈ ചിത്രത്തിലൂടെ ശ്രദ്ധേയനായ വ്യക്തി ആയിരുന്നു നയന എൽസ. ഈ ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് നയന ആയിരുന്നു. ഇതുകൂടാതെ സിനിമയുടെ അസിസ്റ്റൻറ് ഡയറക്ടർ കൂടിയായിരുന്നു താരം.

## Article Content

അടുത്തിടെ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു മണിയറയിലെ അശോകൻ. ഈ ചിത്രത്തിലൂടെ ശ്രദ്ധേയനായ വ്യക്തി ആയിരുന്നു നയന എൽസ. ഈ ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് നയന ആയിരുന്നു. ഇതുകൂടാതെ സിനിമയുടെ അസിസ്റ്റൻറ് ഡയറക്ടർ കൂടിയായിരുന്നു താരം.

സിനിമയിലെ കോസ്റ്റ്യൂം, മേക്കപ്പ്, ആർട്ടിസ്റ്റ് മാനേജ്മെൻറ് എന്നിവ നിർവഹിച്ചിരുന്നത് നയന ആയിരുന്നു. അനുപമ പരമേശ്വരൻ ആയിരുന്നു ഈ സിനിമയുടെ മറ്റൊരു അസിസ്റ്റൻറ് ഡയറക്ടർ. അനുപമ തന്നെയായിരുന്നു താരത്തെ ഈ ചിത്രത്തിലേക്ക് ക്ഷണിച്ചത്.

റാണി ടീച്ചർ എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. കഥയിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രം ആയിരുന്നു ഇത്. നടിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. കളി എന്ന ചിത്രത്തിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും ജൂൺ എന്ന ചിത്രത്തിലെ കുഞ്ഞി എന്ന കഥാപാത്രമാണ് താരത്തെ ജനപ്രിയമാക്കുന്നത്. ഇതിനുമുൻപ് താരം ചില തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

തിരുട്ട് പയലെ 2 എന്ന തമിഴ് ചിത്രത്തിൽ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് താരം മലയാളത്തിലേക്ക് ചുവടുവെക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ഇപ്പോൾ നടിയുടെ കുറച്ച് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

അതീവ ഗ്ലാമറസ് ആയിട്ടാണ് താരം ചിത്രങ്ങളിൽ കാണപ്പെടുന്നത്. ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. വളരെ നാടൻ വേഷങ്ങളിൽ മാത്രമായിരുന്നു താരം ഇത്രയും കാലം പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ടുതന്നെ പെട്ടെന്നുള്ള ഈ മാറ്റം ആളുകൾക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നതാണ് സത്യം. നിരവധി മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/8551/malayalees-are-surprised-to-see-the-change-of-the-star)