---
title: "തന്റെ പേരിനു പുറകിലെ രഹസ്യം ; മനസ് തുറന്ന് ഹണി റോസ്"
english_title: "The secret behind his name; Opening  her mind, Honey Rose"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85471/the-secret-behind-his-name-opening-her-mind-honey-rose"
published_at: "2022-12-16T00:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639b68a571a1d_honey_rose.jpg"
keywords: []
---

# തന്റെ പേരിനു പുറകിലെ രഹസ്യം ; മനസ് തുറന്ന് ഹണി റോസ്

> **Lead Summary:** 2005 ല്‍ പുറത്തിറങ്ങിയ വിനയന്‍ ചിത്രം ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് എന്ന നായികമലയാള സിനിമയിലേക്ക് എത്തുന്നത്. മണിക്കുട്ടന്‍ നായകനായ ചിത്രത്തിലെ രണ്ടു നായികമാരില്‍ ഒരാളായിട്ടാണ് ഹണി റോസ് ആ ചിത്രത്തിൽ അഭിനയിച്ചത്. പിന്നീട് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയാണ് ഹണി റോസ് എന്ന നടിയെ ശ്രദ്ധേയയാക്കിയത്.

## Article Content

2005 ല്‍ പുറത്തിറങ്ങിയ വിനയന്‍ ചിത്രം ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് എന്ന നായികമലയാള സിനിമയിലേക്ക് എത്തുന്നത്. മണിക്കുട്ടന്‍ നായകനായ ചിത്രത്തിലെ രണ്ടു നായികമാരില്‍ ഒരാളായിട്ടാണ് ഹണി റോസ് ആ ചിത്രത്തിൽ അഭിനയിച്ചത്. പിന്നീട് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയാണ് ഹണി റോസ് എന്ന നടിയെ ശ്രദ്ധേയയാക്കിയത്.

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി സിനിമാരംഗത്തുള്ള താരം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഈ ഭാഷകളില്‍ എല്ലാം തന്നെ താരത്തിന് ആരാധകരുമുണ്ട്. കൂടാതെ തമിഴ്‌നാട്ടില്‍ താരത്തിന്റെ പേരില്‍ ഒരു അമ്പലം പോലുമുണ്ട്. ഇപ്പോഴിത തന്റെ പേരിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

അച്ഛനും അമ്മയും ആലോചിച്ചിട്ട പേരാണ് ഇതെന്നും .വീട്ടില്‍ പൊന്നു എന്നാണ് വിളിച്ചിരുന്നതെന്നും . ഇടയ്ക്ക് ഷാരോണ്‍ എന്ന് ഇട്ടിട്ടുണ്ടായിരുന്നുവെന്നും താരം പറഞ്ഞു . എന്നാല്‍ തനിക്ക് ഈ പേര് ആദ്യം ഇഷ്ടമല്ലായിരുന്നുവെന്നും ഹണി റോസ് എന്ന് വിളിക്കുമ്പോള്‍ ദേഷ്യം വരുമായിരുന്നുവെന്നും നടി പറഞ്ഞു.

തന്നെ ഒരുപാട് ലാളിച്ചാണ് വളര്‍ത്തിയത് എന്നും നടി പറഞ്ഞു. താന്‍ ഇപ്പോഴും ചെറുതായിട്ട് വീട്ടു തടങ്കലില്‍ ആണെന്നും എവിടെ പോയാലും ആരെങ്കിലും ഒരാള്‍ കൂടെ വരും. മിക്കവാറും രണ്ടു പേരും കാണും. ഒറ്റയ്ക്ക് ഒരിടത്തും വിടാറില്ലെന്നും’ ഹണി റോസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/85471/the-secret-behind-his-name-opening-her-mind-honey-rose)