---
title: "ഒരു ഭവനമെന്ന യാഥാർഥ്യത്തിലെത്തിക്കാൻ തന്നെ സഹായിച്ചത് സീമചേച്ചി ; സന്തോഷം പങ്കുവച്ച് കോമഡി താരം മായ"
english_title: " Seema Chechi helped him to realize a house; Comedian Maya shared her happiness"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85465/seema-chechi-helped-him-to-realize-a-house-comedian-maya-shared-her-happiness"
published_at: "2022-12-15T22:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c0b1ce9412_maya.jpg"
keywords: []
---

# ഒരു ഭവനമെന്ന യാഥാർഥ്യത്തിലെത്തിക്കാൻ തന്നെ സഹായിച്ചത് സീമചേച്ചി ; സന്തോഷം പങ്കുവച്ച് കോമഡി താരം മായ

> **Lead Summary:** പരമ്പരകളിലൂടെയും കോമഡി സ്‍കിറ്റുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ശ്രദ്ധേയയായ താരമാണ് മായ. മായ ഇപ്പോൾ അതീവ സന്തോഷത്തിലാണ്. തന്റെ പുതിയ വീടിന്റെ പണി പൂർത്തിയായ സന്തോഷത്തിലാണവർ . ഒരു ഭവനമെന്ന യാഥാർഥ്യത്തിലെത്തിക്കാൻ തന്നെ അളവറ്റ് സഹായിച്ചതിന് നടിയായ സീമ ജി നായർക്ക് നന്ദി പറയുകയാണ് മായ.

## Article Content

പരമ്പരകളിലൂടെയും കോമഡി സ്‍കിറ്റുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ശ്രദ്ധേയയായ താരമാണ് മായ. മായ ഇപ്പോൾ അതീവ സന്തോഷത്തിലാണ്. തന്റെ പുതിയ വീടിന്റെ പണി പൂർത്തിയായ സന്തോഷത്തിലാണവർ . ഒരു ഭവനമെന്ന യാഥാർഥ്യത്തിലെത്തിക്കാൻ തന്നെ അളവറ്റ് സഹായിച്ചതിന് നടിയായ സീമ ജി നായർക്ക് നന്ദി പറയുകയാണ് മായ.

'വീട്ടിലെ കർട്ടൺ വരെ സീമ ചേച്ചിയുടെ സെലക്ഷനാണെന്നും പുതിയ വീട്ടിലെ ഓരോ സാധനങ്ങളും തനിക്ക് ഗിഫ്റ്റ് കിട്ടിയതാണെന്നും . വീടിന്റെ പെയിന്റിന്റെ കളർ വരെ സീമ ചേച്ചിയുടെ സെലക്ഷനാണെന്നും . സാധനങ്ങൾ ഇട്ട് വെക്കാൻ ടിന്ന് വരെ സീമ ചേച്ചി കൊണ്ടുവന്നിരുന്നുവെന്നും മായ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു .

ശ്രീവിജയ സീമ എന്ന വീട്ടു പേര് പോലും സീമ ചേച്ചിയോടുള്ള സ്നേഹത്തിന്റെ പുറത്താണ് എന്ന് മായ പറയുന്നു. ഐഡിയ സ്റ്റാർ സിംഗർ പരിപാടിയിൽ ബാക്ക്ഗ്രൗണ്ട് ഡാൻസ് കളിച്ചുകൊണ്ടാണ് മായ ടെലിവിഷൻ രംഗത്ത് തുടക്കമിട്ടത് . കോമഡി സ്‍കിറ്റുകളിൽ പലരും കലാരംഗത്ത് സജീവമായിട്ടുണ്ടെങ്കിലും വേഷങ്ങളെല്ലാം കയ്യടക്കത്തോടെ ചെയ്യാൻ കഴിയുമെന്നതാണ് മായയുടെ ഒരു പ്രത്യേകത.

പിന്നീട് നടി ഉർവശി ചേച്ചിയാണ് തന്നെ സ്‍കിറ്റ് കളിക്കാൻ സജസ്റ്റ് ചെയ്തത്. അങ്ങനെയാണ് കോമഡി സ്റ്റാർസിൽ എത്തിയത്. താൻ എട്ടോളം സിനിമകളുടെയും ഭാഗമായിട്ടുണ്ടെന്നും ചെറുപ്പം തൊട്ടേ അഭിനയത്തോട് താൽപര്യമുണ്ടെന്നും മായ പറഞ്ഞു .

### Related Links & Sources
- [Original Story Source](https://moviemax.in/news/85465/seema-chechi-helped-him-to-realize-a-house-comedian-maya-shared-her-happiness)