---
title: "'ആർത്തവത്തിന്‍റെ ഒരാഴ്ച് മാത്രമല്ല, ജീവിതത്തിലെ ഏറെ ദിവസവും വേദന അനുഭവിച്ചു'; വെളിപ്പെടുത്തി  നടി"
english_title: "'Suffered pain not only for one week of menstruation, but most days of life'; The actress revealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85454/suffered-pain-not-only-for-one-week-of-menstruation-but-most-days-of-life-the-actress-revealed"
published_at: "2022-12-15T20:56:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639b3ce21045b_viral.jpg"
keywords: []
---

# 'ആർത്തവത്തിന്‍റെ ഒരാഴ്ച് മാത്രമല്ല, ജീവിതത്തിലെ ഏറെ ദിവസവും വേദന അനുഭവിച്ചു'; വെളിപ്പെടുത്തി  നടി

> **Lead Summary:** കഴിഞ്ഞ വർഷമാണ് അമേരിക്കൻ നടിയും കൊമേഡിയനുമായ എയ്മി ഷൂമർ എൻഡോമെട്രിയോസിസ് എന്ന രോ​ഗം തന്നെ ബാധിച്ചെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് ചികിത്സയും സർജറിയും താരം ചെയ്തിരുന്നു.

## Article Content

കഴിഞ്ഞ വർഷമാണ് അമേരിക്കൻ നടിയും കൊമേഡിയനുമായ എയ്മി ഷൂമർ എൻഡോമെട്രിയോസിസ് എന്ന രോ​ഗം തന്നെ ബാധിച്ചെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് ചികിത്സയും സർജറിയും താരം ചെയ്തിരുന്നു.

ഇപ്പോഴിതാ ആ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്നു പങ്കുവെയ്ക്കുകയാണ് എയ്മി. തനിക്ക് വയറു വേദനയുണ്ടെന്ന് ആരൊടെങ്കിലും പറഞ്ഞാൽ തന്നെ അത് സ്ത്രീയായത് കൊണ്ടുള്ള ആർത്തവ പ്രശ്നമല്ലേ എന്ന് നിസാരമായി കണ്ടിരുന്നവരാണ് ഏറെയും എന്ന് എയ്മി പറയുന്നു.

എന്നാൽ തന്റെ വേദന സാധാരണമല്ല എന്ന് മനസ്സിലാക്കിക്കുക കഠിനമായിരുന്നു എന്നും എയ്മി പറയുന്നു. ആർത്തവത്തിന്റെ ഒരാഴ്ച്ച മാത്രമല്ല, ജീവിതത്തിലെ ഏറെ ദിവസവും താൻ ആ വേദനയിലൂടെയാണ് കടന്നുപോയിരുന്നതെന്നും എയ്മി പറയുന്നു. ഓവുലേഷന്റെ സമയത്തും വേദന കഠിനമായിരുന്നു. ചികിത്സയ്ക്ക് ശേഷമാണ് തനിക്ക് ആശ്വാസകരമായി തോന്നിയതെന്നും എയ്മി പറയുന്നു.

നിങ്ങൾക്ക് കഠിനമായ ആർത്തവ കാലമാണെങ്കിൽ എൻഡ‍ോമെട്രിയോസിസ് ആകാനിടയുണ്ട് എന്നു പറഞ്ഞാണ് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ എയ്മി രോഗ വിവരം തുറന്നുപറഞ്ഞത്. ഇന്‍സ്റ്റഗ്രാമിലൂടെ ഒരു ചിത്രം പങ്കുവെച്ചാണ് താരം ഇക്കാര്യം തുറന്നുപറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/85454/suffered-pain-not-only-for-one-week-of-menstruation-but-most-days-of-life-the-actress-revealed)