---
title: " അടികൂടാന്‍ വീണ്ടും ആന്‍റണി വര്‍ഗീസ്;'ആര്‍ഡിഎക്സ്' ചിത്രീകരണം ആരംഭിച്ചു "
english_title: "Anthony Varghese is back to fight; 'RDX' shooting has started"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85436/anthony-varghese-is-back-to-fight-rdx-shooting-has-started"
published_at: "2022-12-15T19:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639b25c04b745_25.jpg"
keywords: []
---

#  അടികൂടാന്‍ വീണ്ടും ആന്‍റണി വര്‍ഗീസ്;'ആര്‍ഡിഎക്സ്' ചിത്രീകരണം ആരംഭിച്ചു 

> **Lead Summary:** **യു**വനിര നായകന്മാരില്‍ ആന്റണി വര്‍ഗീസിനോളം സക്സസ് റേറ്റ് ഉള്ള മറ്റൊരാളില്ല. ആന്റണിയുടെ അരങ്ങേറ്റമായിരുന്ന, ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് മുതല്‍ അദ്ദേഹം നായകനായി ഇതുവരെ പ്രദര്‍ശനത്തിനെത്തിയ എല്ലാ ചിത്രങ്ങളും ഹിറ്റാണ്. അവയൊക്കെ ആക്ഷന് പ്രാധാന്യമുള്ള ചിത്രങ്ങളുമായിരുന്നു.

## Article Content

**യു**വനിര നായകന്മാരില്‍ ആന്റണി വര്‍ഗീസിനോളം സക്സസ് റേറ്റ് ഉള്ള മറ്റൊരാളില്ല. ആന്റണിയുടെ അരങ്ങേറ്റമായിരുന്ന, ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് മുതല്‍ അദ്ദേഹം നായകനായി ഇതുവരെ പ്രദര്‍ശനത്തിനെത്തിയ എല്ലാ ചിത്രങ്ങളും ഹിറ്റാണ്. അവയൊക്കെ ആക്ഷന് പ്രാധാന്യമുള്ള ചിത്രങ്ങളുമായിരുന്നു.

എന്നാല്‍ ആക്ഷന്‍ ഹീറോ ഇമേജ് മാറ്റിവച്ചുള്ള ചില ചിത്രങ്ങളും ആന്‍റണി അടുത്ത കാലത്ത് കമ്മിറ്റ് ചെയ്‍തിട്ടുണ്ട്. ആനപ്പറമ്പിലെ വേള്‍ഡ്കപ്പ്, പൂവന്‍, ഓ മേരി ലൈല തുടങ്ങിയ ചിത്രങ്ങളൊക്കെ അത്തരത്തിലുള്ളതാണ്. എന്നാല്‍ ആന്‍റണി വീണ്ടും ആക്ഷന് പ്രാധാന്യമുള്ള ഒരു ചിത്രത്തിലേക്ക് എത്തുകയാണ്.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആര്‍ഡിഎക്സ് എന്ന ചിത്രമാണിത്. നേരത്തെ പ്രഖ്യാപിക്കപ്പെട്ട ഈ സിനിമയുടെ ചിത്രീകരണം ഇന്ന് കൊച്ചിയില്‍ ആരംഭിച്ചു മൂന്ന് കേന്ദ്ര കഥാപാത്രങ്ങളുടെ പേരുകളുടെ ചുരുക്കെഴുത്താണ് ചിത്രത്തിന്‍റെ ടൈറ്റില്‍. റോബര്‍ട്ട്, ഡോണി, സോവ്യര്‍ എന്നിങ്ങനെയാണ് ആ കഥാപാത്രങ്ങളുടെ പേരുകള്‍. ആന്‍റണി വര്‍ഗീസിനൊപ്പം നീരജ് മാധവും ഷെയ്ന്‍ നിഗവുമാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടി തുടങ്ങട്ടെ എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/85436/anthony-varghese-is-back-to-fight-rdx-shooting-has-started)