ബാല എത്ര പറഞ്ഞാലും കേള്‍ക്കില്ല, മനസിലായാലും മനസിലാകാത്ത പോലെ നില്‍ക്കും; എലിസബത്ത്‌

ബാല എത്ര പറഞ്ഞാലും കേള്‍ക്കില്ല, മനസിലായാലും മനസിലാകാത്ത പോലെ നില്‍ക്കും; എലിസബത്ത്‌
2022-12-15T15:37:00 | By Susmitha Surendran

പ്രേക്ഷകർക്ക് സുപരിചിതരായ താരദമ്പതികളാണ് ബാലയും എലിസബത്തും. വിവാഹം കഴിഞ്ഞത് മുതല്‍ ഇരുവരേയും കുറിച്ചുള്ള വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. 

 ഇപ്പോഴിതാ ബാലയെക്കുറിച്ച് എലിബസത്ത് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ചാനല്‍ കേരള എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എലിസബത്ത് മനസ് തുറന്നത്. ബാലയുടെ സ്വാഭവത്തില്‍ തനിക്ക് ഇഷ്ടമുള്ള കാര്യങ്ങളും ദേഷ്യമുള്ള കാര്യങ്ങളും എന്തൊക്കെയാണെന്നാണ് എലിസബത്ത് പറയുന്നത്.


ബാലയും എലിസബത്തും ഒരുമിച്ചെത്തിയ അഭിമുഖത്തിലെ ഭാഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബാലയ്ക്ക് കുട്ടികളുടെ സ്വഭാവമാണെന്നാണ് എലിസബത്ത് പറയുന്നത്. അതിനാല്‍ പോസിറ്റീവും നെഗറ്റീവുമുണ്ടെന്നും എലിസബത്ത് പറയുന്നു. ഒന്നും അങ്ങോട്ട് പറഞ്ഞാല്‍ കേള്‍ക്കില്ലെന്നാണ് ഭര്‍ത്താവിനെക്കുറിച്ച് എലിസബത്ത് പറയുന്നത്.

ബാല എത്ര പറഞ്ഞാലും കേള്‍ക്കില്ല. പിന്നെ കുറച്ച് കഴിഞ്ഞ് അങ്ങനെ പറഞ്ഞായിരുന്നുവോ എന്ന് ചോദിക്കുമെന്നാണ് ഭാര്യ പറയുന്നത്. മനസിലായാലും മനസിലാകാത്ത പോലെ നില്‍ക്കും. ദേഷ്യം തോന്നുന്നത് ഈ കാര്യങ്ങളിലാണെന്നാണ് എലിസബത്ത് പറയുന്നത്. അതേസമയം, കുട്ടിത്വം എന്നത് സ്‌നേഹം തോന്നാനും ദേഷ്യം തോന്നാനുമുള്ള കാരണമാണെന്നും എലിസബത്ത് പറയുന്നത്.


ഒരു കാര്യം അങ്ങോട്ട് പറഞ്ഞാല്‍ കേള്‍ക്കില്ല, ഇങ്ങോട്ട് പറഞ്ഞു കൊണ്ടിരിക്കും. അത് എല്ലാ കാര്യത്തിലുമുണ്ടെന്നും എലിസബത്ത് പറഞ്ഞു. ഇതില്‍ എന്താണ് പറയാനുള്ളതെന്ന് ബാലയോട് ചോദിച്ചപ്പോള്‍ അയാം, അറസ്റ്റഡ് എന്നാണ് ബാല പ്രതികരിച്ചത്. ഭാര്യയുടെ മുന്നില്‍ തോറ്റു പോകാത്ത ഏതൊരു ഭര്‍ത്താവുണ്ട് ലോകത്തില്‍.

അങ്ങനെ തോറ്റു പോയൊരു ഭര്‍ത്താവാണ് ഞാനെന്നാണ് ബാല പറയുന്നത്. ബാലയോട് ഭാര്യയുടെ നെഗറ്റീവ് പറയാന്‍ പറഞ്ഞപ്പോള്‍ നെഗറ്റീവ് പറയില്ലെന്നാണ് ബാല പറഞ്ഞത്. പിന്നീട് അവള്‍ക്ക് ഭയങ്കര ദേഷ്യം വരുമെന്ന് ബാല തിരുത്തി. ഇത് കേട്ടതും പുള്ളിയ്ക്ക് ദേഷ്യം വരുമെന്ന് എലിസബത്ത് പറഞ്ഞു.

എന്നാല്‍ എന്നേക്കാളും ദേഷ്യക്കാരിയാണ്. ക്യാമറയുടെ മുന്നില്‍ അങ്ങനെയല്ലെന്നായിരുന്നു ബാലയുടെ മറുപടി. പക്ഷെ അവളുടെ സ്‌നേഹം എല്ലാത്തിലും വലുതാണെന്നും ബാല പറഞ്ഞു. എലിസബത്തിന് താന്‍ ബിരിയാണി വച്ചു കൊടുത്തിട്ടുണ്ടെന്നും അതിന്റെ വീഡിയോ വരുന്നുണ്ടെന്നും ബാല അറിയിച്ചു.


സന്തോഷം വന്നാലും സങ്കടം വന്നാലും പാട്ട് വെക്കുന്ന ശീലക്കാരനാണ് ബാല എന്നാണ് എലിസബത്ത് പറയുന്നത്. എന്നാല്‍ എനിക്ക് ഇഷ്ടമുള്ള പാട്ടൊക്കെ റിപ്പീറ്റ് അടിച്ച് റിപ്പീറ്റ് അടിച്ച് വെറുപ്പിക്കുമെന്നും എലിസബത്ത് പറയുന്നുണ്ട്. ഇതാണ് ഇഷ്ടമില്ലാത്ത രണ്ടാമത്തെ കാര്യമെന്നാണ് എലിസബത്ത് പരയുന്നത് ഒരു പാട്ട് ഒരു ദിവസം മുപ്പത് തവണയെങ്കിലും കാണുമെന്ന് എലിസബത്ത് പറഞ്ഞപ്പോഴേക്കും ബാല ഇടപെടുകയായിരുന്നു.

എന്റെ ഭാര്യയില്‍ എനിക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യവുമില്ലെന്നാണ് ബാല പറഞ്ഞത്. ഡെയ്‌ലി എന്നെ ഇങ്ങോട്ട് വാ എന്ന് പറഞ്ഞ് എടുത്ത് പൊക്കുമെന്നാണ് എലിസബത്തിനെക്കുറിച്ച് ബാല പറയുന്നത്. എലിസബത്ത് ഭയങ്കര സ്‌ട്രോംഗാണെന്നും ബാല പറയുന്നു.

എലിസബത്ത് അഭിമുഖങ്ങളില്‍ അധികം സംസാരിക്കാത്തത് എന്തുകൊണ്ടെന്നും ബാല സമ്മതിക്കാത്തതാണോ എന്ന ചോദ്യത്തിനും എലിസബത്ത് മറുപടി നല്‍കുന്നുണ്ട്. എന്റെ ക്യാരക്ടര്‍ ഇങ്ങനെയാണ്. എന്നെ അറിയുന്നവര്‍ക്കറിയാം. ഞാന്‍ ആളുകളെ അടുത്തറിഞ്ഞാലെ സംസാരിക്കൂവെന്നാണ് എലിസബത്ത് പറഞ്ഞത്.


Content Highlight: I will not agree to say anything there, I will forget what I said. Elizabeth on the character of Bala.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup