---
title: "തമിഴ് നടൻ ഉദയനിധി അഭിനയം നിർത്തി; കാരണം..."
english_title: "Tamil actor Udayanidhi quits acting; the reason..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/85363/tamil-actor-udayanidhi-quits-acting-the-reason"
published_at: "2022-12-15T12:20:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639ac3c62f293_udhayini.jpg"
keywords: []
---

# തമിഴ് നടൻ ഉദയനിധി അഭിനയം നിർത്തി; കാരണം...

> **Lead Summary:** നടൻ, നിർമ്മാതാവ് എന്നീ നിലകളിൽ സിനിമയിൽ തിളങ്ങിയ താരമാണ് ഉദയനിധി സ്റ്റാലിൻ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം മികച്ച നിരവധി ഹിറ്റ്‌ സിനിമകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ തമിഴിലെ ഹിറ്റ്‌ ചിത്രമായ വിക്രം നിർമിച്ചത് ഉദയനിധി സ്റ്റാലിൻ ആയിരുന്നു. 

## Article Content

നടൻ, നിർമ്മാതാവ് എന്നീ നിലകളിൽ സിനിമയിൽ തിളങ്ങിയ താരമാണ് ഉദയനിധി സ്റ്റാലിൻ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം മികച്ച നിരവധി ഹിറ്റ്‌ സിനിമകൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ തമിഴിലെ ഹിറ്റ്‌ ചിത്രമായ വിക്രം നിർമിച്ചത് ഉദയനിധി സ്റ്റാലിൻ ആയിരുന്നു. 

വിക്രം സിനിമയുടെ വിജയത്തിന് പിന്നാലെ കമൽ ഹാസൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ ഉദയ നിധി അഭിനയിക്കും എന്ന റിപ്പോർട്ടുകൾ എത്തിയിരുന്നു.

ഇതിന്റെ ചർച്ചകൾ പുരോഗമിക്കുകയായിരുന്നു. എന്നാൽ കമൽ ഹാസന്റെ ഈ ഓഫർ നിരസിച്ചിരിക്കുകയാണ് ഉദയ നിധി. ഉദയ നിധി സിനിമ അഭിനയം നിർത്തിയതിനാൽ ആണ് കമലിന്റെ ഓഫർ ഉദയ നിധി നിരസിച്ചത്.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകൻ ആണ് ഉദയനിധി സ്റ്റാലിന്‍. രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് ഉദയ നിധി അഭിനയം നിർത്തിയത്. ഉദയ നിധി ക്യാബിനറ്റ് മന്ത്രിയായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

കായിക യുവജനക്ഷേമ വകുപ്പാണ് ഉദയനിധിക്ക് സ്റ്റാലിന്‍ മന്ത്രിസഭയില്‍ ലഭിക്കുന്നത്. ഉദയനിധി സ്റ്റാലിൻ ചെപ്പോക്ക്- തിരുവല്ലിക്കേനി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്, കൂടാതെ ഡിഎംകെ യുവജന വിഭാഗം തലവനുമാണ്.

രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഉദയനിധിക്ക് തമിഴ്‌നാട് ഗവർണർ ആർഎൻ രവി സത്യവാചകം ചൊല്ലിക്കൊടുത്തു. അതേസമയം മാരി സെൽവരാജിന്റെ മാമന്നൻ ആണ് ഉദയ നിധിയുടെ അവസാന ചിത്രം. 

### Related Links & Sources
- [Original Story Source](https://moviemax.in/news/85363/tamil-actor-udayanidhi-quits-acting-the-reason)