---
title: "എനിക്ക് തിരികെ എന്നിലേക്ക് പോകണം; വിങ്ങലോടെ ജാസ്മിന്‍, വീഡിയോ വൈറൽ     "
english_title: "I want to go back to myself; Jasmin with a whimper, the video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85356/i-want-to-go-back-to-myself-jasmin-with-a-whimper-the-video-goes-viral"
published_at: "2022-12-15T11:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639abd60152f0_jasmin.jpg"
keywords: []
---

# എനിക്ക് തിരികെ എന്നിലേക്ക് പോകണം; വിങ്ങലോടെ ജാസ്മിന്‍, വീഡിയോ വൈറൽ     

> **Lead Summary:** ബിഗ് ബോസ് മലയാളം സീസണ്‍ 4ലൂടെയാണ് മലയാളികള്‍ ജാസ്മിന്‍ എം മൂസയെ അടുത്തറിയുന്നത്. താന്‍ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചുള്ള ജാസ്മിന്റെ തുറന്നു പറച്ചില്‍ പ്രേക്ഷകരുടെ ഉള്ളുലച്ചതായിരുന്നു. 

## Article Content

ബിഗ് ബോസ് മലയാളം സീസണ്‍ 4ലൂടെയാണ് മലയാളികള്‍ ജാസ്മിന്‍ എം മൂസയെ അടുത്തറിയുന്നത്. താന്‍ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചുള്ള ജാസ്മിന്റെ തുറന്നു പറച്ചില്‍ പ്രേക്ഷകരുടെ ഉള്ളുലച്ചതായിരുന്നു. 

ഇന്നലെ ജാസ്മിന്‍ താന്‍ കരയുന്നൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിനിടെ ഇപ്പോഴിതാ താന്‍ വിഷമിക്കാനുണ്ടായ കാരണം വ്യക്തമാക്കിയെത്തിയിരിക്കുകയാണ് ജാസ്മിന്‍. താരം ഇപ്പോള്‍ മണാലിയിലാണുള്ളത്. 

ഒരുപാട് പേര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഞാന്‍ ഓക്കെയാണോന്ന് അറിയാന്‍. ഞാന്‍ ഓക്കെയാണ്, തീര്‍ച്ചയായും ഞാന്‍ ഓക്കെയാണ്. എല്ലാവര്‍ക്കും ഒരുപാട് നന്ദി. മറ്റൊന്നുമല്ല ഈ മണാലിയിലേക്കുള്ള വരവ് എനിക്കിത്തിരി ഓവര്‍വെല്‍മിംഗാണ്. നിങ്ങള്‍ക്ക് ചിന്തിക്കാമല്ലോ. ഈ സ്ഥലം സ്വന്തമാക്കുമ്പോള്‍ എന്റെ കൂടെ ഒരാളുണ്ടായിരുന്നുവെന്നാണ് ജാസ്മിന്‍ പറയുന്നത്. 

തിരികെ ഇങ്ങോട്ടേക്ക് വരുമ്പോള്‍, ഓരോ ചെറിയ കാര്യങ്ങളും, ഈ കാര്‍പ്പറ്റും ലൈറ്റും ഡ്രീം ക്യാച്ചറും ഈ വീട് തന്നെ ചില ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതാണ്. ആന്‍ഡ് ഇറ്റ് സക്സ്സ്. നമ്മള്‍ കരുതും ഗുണപ്പെട്ടെന്നും എല്ലാം ശരിയായെന്നും എന്നാല്‍ ഒട്ടും നിനച്ചിരിക്കാതെ ഒരു ദിവസം കടന്നു വരും.

യു വില്‍ ഫീല്‍ ബുള്‍ഷിറ്റ് എന്നാണ് ജാസ്മിന്‍ പറയുന്നത്. ഇത് സാരമല്ല. ഇറ്റ്‌സ് ഓക്കെ. ചിലപ്പോള്‍ അത് ഓക്കെയാണ്. ഞാനൊരു ലൈഫ് കോച്ചൊന്നുമല്ല, പക്ഷെ ചിലപ്പോള്‍ നമ്മള്‍ക്ക് ഇങ്ങനെയും അനുഭവപ്പെടണം. ഞാന്‍ ഫിലോസഫി പറയുകയാണെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. നിങ്ങള്‍ക്ക് എല്ലാവരും കൂടെ നില്‍ക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല. അവര്‍ തകര്‍ന്നു നില്‍ക്കുമ്പോള്‍ നമ്മള്‍ കൂടെ ഉണ്ടായിരിക്കും. പക്ഷെ നമ്മള്‍ തകര്‍ന്നു നില്‍ക്കുമ്പോള്‍ അവര്‍ അരികിലുണ്ടാകണമെന്നില്ലെന്നും താരം പറയുന്നു.

അവര്‍ എളുപ്പമാര്‍ഗം കണ്ട് പുറത്തേക്ക് പോയിരിക്കാം. എനിക്ക് തിരികെ എന്നിലേക്ക് പോകണമെന്ന് പറഞ്ഞാണ് താരം വീഡിയോ നിര്‍ത്തുന്നത്. 'ഇങ്ങനെ ഒരു പോസ്റ്റ് ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് പറഞ്ഞാണ് ഇന്നലെ ജാസ്മിന്‍ കരയുന്ന വീഡിയോ പങ്കുവെച്ചത്.

കാഴ്ചയ്ക്ക് വെറുപ്പുളവാക്കുന്നതും അസ്വീകാര്യവുമായ ചില ലഘുചിത്രങ്ങള്‍ക്കൊപ്പം ഈ വീഡിയോ റീപോസ്റ്റ് ചെയ്യാന്‍ ഒരു കൂട്ടം യുട്യൂബ് ചാനലുകാരും ഓണ്‍ലൈന്‍ ചാനലുകളും കാത്തിരിക്കുന്നു എന്ന വസ്തുത അറിഞ്ഞുകൊണ്ട് ഞാന്‍ ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.'

'കരച്ചില്‍ സാധാരണമാക്കുക. നിങ്ങളുടെ വേദന അനുഭവിക്കാനും അത് പുറത്തുവിടാനും നിങ്ങള്‍ അര്‍ഹരാണ്' എന്നാണ് വീഡിയോ പങ്കുവെച്ച് ജാസ്മിന്‍ കുറിച്ചത്. ഓണ്‍ലൈന്‍ മീഡിയയില്‍ വരുന്ന തലക്കെട്ടുകളോടുളള പ്രതിഷേധം എന്ന പോലെയായിരുന്നു ജാസ്മിന്റെ പോസ്റ്റ്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/85356/i-want-to-go-back-to-myself-jasmin-with-a-whimper-the-video-goes-viral)