---
title: "വാഴയിലയില്‍ പിസ തയ്യാറാക്കുന്ന യുവതി; വീഡിയോ വൈറലാകുന്നു "
english_title: "The video of the Pisa experiment is going viral on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85331/the-video-of-the-pisa-experiment-is-going-viral-on-social-media"
published_at: "2022-12-15T10:33:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639aaad87587a_viral.jpg"
keywords: []
---

# വാഴയിലയില്‍ പിസ തയ്യാറാക്കുന്ന യുവതി; വീഡിയോ വൈറലാകുന്നു 

> **Lead Summary:** പുതുതലമുറക്കാരുടെ പ്രിയ ഭക്ഷണമാണ് പിസ. ഭൂമിയിൽ മാത്രമല്ല, ബഹിരാകാശത്ത് വരെ പിസ പ്രേമികളുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോകള്‍ സൂചിപ്പിക്കുന്നത്. ഈ ഇറ്റാലിയന്‍ ഭക്ഷണത്തില്‍ പല തരം പരീക്ഷണങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്.

## Article Content

പുതുതലമുറക്കാരുടെ പ്രിയ ഭക്ഷണമാണ് പിസ. ഭൂമിയിൽ മാത്രമല്ല, ബഹിരാകാശത്ത് വരെ പിസ പ്രേമികളുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോകള്‍ സൂചിപ്പിക്കുന്നത്. ഈ ഇറ്റാലിയന്‍ ഭക്ഷണത്തില്‍ പല തരം പരീക്ഷണങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്.

ഇവിടെ ഇതാ അത്തരമൊരു പിസാ പരീക്ഷണത്തിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വാഴയിലയില്‍ പിസ തയ്യാറാക്കുന്ന യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്.

ആദ്യം പിസയുടെ ബേസ് വലിയ വാഴയിലയില്‍ വെയ്ക്കുന്നു. ശേഷം ടോപ്പിംഗിന് വേണ്ട ചേരുവകളും ചീസും പനീറും സോസുമൊക്കെ ചേര്‍ക്കുന്നു. ശേഷം പിസയെ വാഴയില കൊണ്ട് പൊതിഞ്ഞ് പാനില്‍ വെച്ച് വേവിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്.

ഇൻസ്റ്റഗ്രാമിലൂടെ ആണ് ഈ വീഡിയോ പ്രചരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പിസാ പ്രേമികള്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. ഇത് കൊള്ളാമല്ലോ എന്നാണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം.

### Related Links & Sources
- [Original Story Source](https://moviemax.in/news/85331/the-video-of-the-pisa-experiment-is-going-viral-on-social-media)