---
title: "ലോകം ചുറ്റിക്കറങ്ങുന്ന തിരക്കിൽ മഞ്ജു വാര്യർ;ഇപ്പോൾ ഏത് രാജ്യത്തെക്കാണ് യാത്ര പോയിരിക്കുന്നത് എന്നറിയുമോ? "
english_title: "Manju Warrier is busy traveling around the world; do you know which country he has traveled to now?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85269/manju-warrier-is-busy-traveling-around-the-world-do-you-know-which-country-he-has-traveled-to-now"
published_at: "2022-12-14T21:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6399f9bf44db6_46.jpg"
keywords: []
---

# ലോകം ചുറ്റിക്കറങ്ങുന്ന തിരക്കിൽ മഞ്ജു വാര്യർ;ഇപ്പോൾ ഏത് രാജ്യത്തെക്കാണ് യാത്ര പോയിരിക്കുന്നത് എന്നറിയുമോ? 

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. സ്കൂൾ കലോത്സവ വേദികളിൽ നിന്നുമാണ് താരം സിനിമ മേഖലയിൽ എത്തുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം മലയാളത്തിലെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളായി മാറി. വെറും രണ്ടു വർഷത്തെ അഭിനയജീവിതം കൊണ്ട് താരം 14 ഓളം സിനിമകളിൽ അഭിനയിച്ചു.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. സ്കൂൾ കലോത്സവ വേദികളിൽ നിന്നുമാണ് താരം സിനിമ മേഖലയിൽ എത്തുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം മലയാളത്തിലെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളായി മാറി. വെറും രണ്ടു വർഷത്തെ അഭിനയജീവിതം കൊണ്ട് താരം 14 ഓളം സിനിമകളിൽ അഭിനയിച്ചു.

രണ്ട് സ്റ്റേറ്റ് അവാർഡ് അടക്കം താരം വാരി കൂട്ടുകയും ചെയ്തു.പിന്നീട് ദിലീപിനെ വിവാഹം ചെയ്ത ശേഷം താരം സിനിമയിൽ നിന്നും അവധിയെടുക്കുകയായിരുന്നു. പിന്നീട് 14 വർഷങ്ങൾക്ക് ശേഷമാണ് താരം മലയാള സിനിമയിലേക്ക് തിരിച്ചുവന്നത്. ഇന്ന് മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് താരം അറിയപ്പെടുന്നത്. ധാരാളം ആരാധകരെ ആണ് താരം പല ഭാഷകളിൽ നിന്നുമായി സ്വന്തമാക്കിയിട്ടുള്ളത്.

ഇപ്പോൾ തമിഴ് സിനിമയിലും താരം കൂടുതൽ സജീവമാകാൻ ഒരുങ്ങുകയാണ്. അജിത്ത് നായകനാകുന്ന പുതിയ സിനിമയിൽ മഞ്ജു വാര്യർ ആണ് നായിക. മഞ്ജു വാര്യരുടെ കരിയറിലെ തന്നെ ഏറ്റവും ജനപ്രിയ കഥാപാത്രങ്ങളിൽ ഒന്നാണ് സമ്മർ ഇൻ ബത്ലഹേം എന്ന സിനിമയിലെ അഭിരാമി എന്ന ആമീ. ധാരാളം ആരാധകർ ആണ് ഈ സിനിമയ്ക്കും അതിലെ കഥാപാത്രങ്ങൾക്കും എല്ലാം തന്നെ ഉള്ളത്. ഇപ്പോൾ മഞ്ജു വാര്യർ ലോകം കറങ്ങുവാൻ പോയിരിക്കുകയാണ്.

മഞ്ജു ഇപ്പോൾ ഏത് രാജ്യത്താണ് ഉള്ളത് എന്ന് അറിയുമോ?ബത്ലഹേം എന്ന സ്ഥലത്താണ് താരം ഇപ്പോൾ ഉള്ളത്. ഇവിടുത്തെ തെരുവുകളിലൂടെ കറങ്ങി നടക്കുന്ന മഞ്ജു വാര്യരുടെ വീഡിയോ ആണ് ഇപ്പോൾ മിഥുൻ രമേശ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ താരം വളരെ ക്യൂട്ട് ആയിട്ടുണ്ട് എന്നാണ് പ്രേക്ഷകർ എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്. അതേസമയം അജിത്തിനൊപ്പം ഉള്ള സിനിമയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് മലയാളികൾ എല്ലാവരും തന്നെ.

### Related Links & Sources
- [Original Story Source](https://moviemax.in/news/85269/manju-warrier-is-busy-traveling-around-the-world-do-you-know-which-country-he-has-traveled-to-now)