---
title: "സ്ഥിരമായി മദ്യപിക്കുന്ന ആളായിരുന്നില്ല താന്‍, വല്ലപ്പോഴൊക്കെയേ താന്‍ മദ്യപിച്ചിരുന്നുള്ളൂ; ആമിര്‍ഖാന്‍"
english_title: "Aamir Khan opens up about his addiction to alcohol."
publisher: "moviemax.in"
canonical_url: "https://moviemax.in/news/85261/aamir-khan-opens-up-about-his-addiction-to-alcohol"
published_at: "2022-12-14T21:25:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6399f238d1c75_ameer.jpg"
keywords: []
---

# സ്ഥിരമായി മദ്യപിക്കുന്ന ആളായിരുന്നില്ല താന്‍, വല്ലപ്പോഴൊക്കെയേ താന്‍ മദ്യപിച്ചിരുന്നുള്ളൂ; ആമിര്‍ഖാന്‍

> **Lead Summary:** മദ്യപാനത്തിന് അടിമയായിരുന്ന കാലത്തെക്കുറിച്ച് മനസ്സുതുറന്ന് ആമിര്‍ഖാന്‍. മദ്യപാനം നിര്‍ത്തിയെങ്കിലും ഇന്നും ആ കാലം മറന്നിട്ടില്ല എന്നാണ് ആമിര്‍ പറയുന്നത്. ഇടയ്ക്ക് മദ്യപിക്കുമായിരുന്നു. പക്ഷേ ആ ശീലം ഇപ്പോളില്ല.

## Article Content

മദ്യപാനത്തിന് അടിമയായിരുന്ന കാലത്തെക്കുറിച്ച് മനസ്സുതുറന്ന് ആമിര്‍ഖാന്‍. മദ്യപാനം നിര്‍ത്തിയെങ്കിലും ഇന്നും ആ കാലം മറന്നിട്ടില്ല എന്നാണ് ആമിര്‍ പറയുന്നത്. ഇടയ്ക്ക് മദ്യപിക്കുമായിരുന്നു. പക്ഷേ ആ ശീലം ഇപ്പോളില്ല.

ചിലര്‍ രണ്ട് പെഗ്ഗ് കഴിക്കുന്നതോടെ മതിയാക്കും. പക്ഷെ സ്ഥിരമായി മദ്യപിക്കുന്ന ആളായിരുന്നില്ല താന്‍. വല്ലപ്പോഴൊക്കെയേ താന്‍ മദ്യപിച്ചിരുന്നുള്ളൂ. എന്നാല്‍ മദ്യപിക്കാനായി ഇരുന്നാല്‍ രണ്ട് പെഗ്ഗിലൊന്നും നിര്‍ത്തില്ല.

ഒറ്റ ഇരുപ്പിന് ഒരു ബോട്ടില്‍ തീര്‍ക്കുമായിരുന്നു. അത് ശരിയല്ലെന്ന് തനിക്ക് തോന്നി തുടങ്ങിയിരുന്നു. മദ്യപിച്ച് കഴിച്ചാല്‍ ആ ലഹരിയില്‍ പിന്നീട് കുറ്റബോധം തോന്നുന്ന തരത്തിലുള്ള കാര്യങ്ങള്‍ പറയുകയോ ചെയ്യുകയോ ചെയ്യും.

അതുമൂലം ജീവിതത്തില്‍ വലുതായി ഒന്നും സംഭവിച്ചില്ലെങ്കിലും സ്വന്തം നിയന്ത്രണത്തിലല്ലാതെ വരുന്ന അവസ്ഥ തനിക്ക് അംഗീകരിക്കാന്‍ സാധിക്കുമായിരുന്നില്ല എന്നായിരുന്നു ആമിര്‍ ഖാന്‍ ന്യൂസ് 18നോട് പറഞ്ഞത്.

ആദ്യ ഭാര്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം മദ്യപാനിയായി മാറിയ തന്നെ സഹായിച്ചത് സല്‍മാന്‍ ഖാന്‍ ആയിരുന്നുവെന്ന് ആമിര്‍ ഖാന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ലാല്‍ സിംഗ് ഛദ്ദയാണ് ആമിര്‍ ഖാന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ടോം ഹാങ്ക്സ് നായകനായ ഹോളിവുഡ് ക്ലാസിക് ചിത്രം ഫോസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കായിരുന്നു ലാല്‍ സിംഗ് ഛദ്ദ. കരീന കപൂറായിരുന്നു ചിത്രത്തിലെ നായിക. ചിത്രത്തിന് ബോക്സ് ഓഫീസില്‍ നിന്നും പ്രതീക്ഷിച്ച വിജയം സ്വ്ന്തമാക്കാനും സാധിച്ചിരുന്നില്ല.

ലാല്‍ സിംഗ് ഛദ്ദയുടെ പരാജയത്തിന് പിന്നാലെ അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആമിര്‍ ഖാന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/85261/aamir-khan-opens-up-about-his-addiction-to-alcohol)