---
title: "നിങ്ങള്‍ക്കെപ്പോഴും ആസക്തി ആണ്, നിങ്ങള്‍ പറയുന്ന എല്ലാത്തിനും ലൈംഗിക അര്‍ത്ഥമുണ്ട്;  മലൈക അറോറ"
english_title: "Now Malaika Arora's words about this behavior of Karan Johar are gaining attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/85196/now-malaika-aroras-words-about-this-behavior-of-karan-johar-are-gaining-attention"
published_at: "2022-12-14T15:37:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6399a07165552_KARANJOHAR.jpg"
keywords: []
---

# നിങ്ങള്‍ക്കെപ്പോഴും ആസക്തി ആണ്, നിങ്ങള്‍ പറയുന്ന എല്ലാത്തിനും ലൈംഗിക അര്‍ത്ഥമുണ്ട്;  മലൈക അറോറ

> **Lead Summary:** കോഫി വിത്ത് കരണ്‍ ഷോയില്‍ താരങ്ങളുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് കരണ്‍ സംസാരിക്കുന്നു എന്ന് ആക്ഷേപം സ്ഥിരമാണ്. എന്നാല്‍ ഇത്തരത്തിലുള്ള വിമര്‍ശനങ്ങളൊന്നും കരണ്‍ ജോഹര്‍ കാര്യമാക്കാറുമില്ല.

## Article Content

കോഫി വിത്ത് കരണ്‍ ഷോയില്‍ താരങ്ങളുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് കരണ്‍ സംസാരിക്കുന്നു എന്ന് ആക്ഷേപം സ്ഥിരമാണ്. എന്നാല്‍ ഇത്തരത്തിലുള്ള വിമര്‍ശനങ്ങളൊന്നും കരണ്‍ ജോഹര്‍ കാര്യമാക്കാറുമില്ല.

ഇപ്പോഴിതാ കരണ്‍ ജോഹറിന്റെ ഈ സ്വഭാവത്തെക്കുറിച്ച് മലൈക അറോറ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് മലൈക കരണിന് മറുപടി നല്‍കിയത്.

‘നിങ്ങള്‍ ഒരു റിലേഷന്‍ഷിപ്പില്‍ അല്ല, നിങ്ങള്‍ വ്യഗ്രതയില്‍ ആണ്, നിങ്ങള്‍ക്കെപ്പോഴും ആസക്തി ആണ്. നിങ്ങള്‍ പറയുന്ന എല്ലാത്തിനും ലൈംഗിക അര്‍ത്ഥമുണ്ട്, കാരണം നിങ്ങള്‍ അത് മാനിഫെസ്റ്റ് ചെയ്യുകയാണ്,’ മലൈക തമാശയോടെ കരണിനോട് പറഞ്ഞു.

കരണിന് ലൈംഗിക ദാരിദ്ര്യം ആണെന്നും അത് കൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ വരുന്നതെന്നും മലൈക പറഞ്ഞു. ഡേറ്റിംഗ് ആപ്പ് ആണ് ഇതിന് പരിഹാരമെന്നും മലൈക സൂചിപ്പിച്ചു.

പക്ഷെ തന്നെ ആരും ഇഷ്ടപ്പെടുന്നില്ല. തനിക്കും ഒരു ഷുഗര്‍ ഡാഡിയെ ലഭിക്കുമെന്ന് ഒരു ഘട്ടത്തില്‍ കരുതിയിരുന്നു. പിന്നീട് പ്രായമായതോടെ അങ്ങനെയുണ്ടാവില്ലെന്ന് മനസ്സിലായെന്നും കരണ്‍ പറഞ്ഞു. നിങ്ങള്‍ ഷുഗര്‍ ഡാഡി ആവൂയെന്നാണ് ഇതിന് മറുപടിയായി മലൈക പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/85196/now-malaika-aroras-words-about-this-behavior-of-karan-johar-are-gaining-attention)