---
title: " എന്റെ സമാധാനം തന്നെയായിരുന്നു പ്രധാനം; ഭാവന പറയുന്നു "
english_title: "My peace was all that mattered; Bhavana says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85180/my-peace-was-all-that-mattered-bhavana-says"
published_at: "2022-12-14T14:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639994f41d92e_bhavana.jpg"
keywords: []
---

#  എന്റെ സമാധാനം തന്നെയായിരുന്നു പ്രധാനം; ഭാവന പറയുന്നു 

> **Lead Summary:** മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു മുഖമാണ് നടി ഭാവനയുടെത്. നിരവധി സിനിമളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട് . വിവാഹത്തോടെയാണ് താരം മലയാള സിനിമയില്‍ നിന്നും ഇടവേള എടുത്തത്. ശേഷം ഈ അടുത്ത് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയിലൂടെ ഭാവന വീണ്ടും തിരിച്ചെത്തി.

## Article Content

മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു മുഖമാണ് നടി ഭാവനയുടെത്. നിരവധി സിനിമളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട് . വിവാഹത്തോടെയാണ് താരം മലയാള സിനിമയില്‍ നിന്നും ഇടവേള എടുത്തത്. ശേഷം ഈ അടുത്ത് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയിലൂടെ ഭാവന വീണ്ടും തിരിച്ചെത്തി.

എന്നാല്‍ താന്‍ ഇനി മലയാളത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പിച്ചിരുന്നുവെന്ന് ഭാവന ഇപ്പോള്‍ പറയുന്നു. അതിന്റെ കാരണവും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാവന പറഞ്ഞു.

വ്യക്തിപരമായ കാരണങ്ങള്‍ തന്നെയാണ് അതിന്. എന്റെ സമാധാനം തന്നെയായിരുന്നു പ്രധാനം . മലയാളത്തിലേക്ക് വന്നാല്‍ എനിക്ക് നഷ്ടമാകും എന്ന തോന്നല്‍ ഉണ്ടായിരുന്നു, അന്നൊക്കെ തനിക്ക് ഒരുപാട് ഓഫറുകള്‍ വന്നിരുന്നു എന്ന് നടി ഭാവന പറഞ്ഞു.

2011 മുതല്‍ നവീനെ അറിയാം , അന്നെ ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു . കുടുംബമായും പരിചയമുണ്ട് അങ്ങനെയാണ് വിവാഹത്തില്‍ എത്തിയത്. നവീന്‍ ബാംഗ്ലൂര്‍ ആണ് ജനിച്ച് വളര്‍ന്നത് എങ്കിലും തെലുങ്കാണ് ബേസ്. നവീനും ഞാനും വീട്ടില്‍ ഇംഗ്ലീഷും തമിഴ് ആണ് സംസാരിക്കാര്‍. വീട്ടിനുള്ളില്‍ പല ഭാഷകള്‍ കൊണ്ട് നിറയാറുണ്ടെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/85180/my-peace-was-all-that-mattered-bhavana-says)