---
title: "എന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു;  റിയാസ്"
english_title: "Sorry if my words hurt anyone; Rias apologizes"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85161/sorry-if-my-words-hurt-anyone-rias-apologizes"
published_at: "2022-12-14T13:30:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639982f6b1f89_riyas.jpg"
keywords: []
---

# എന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു;  റിയാസ്

> **Lead Summary:** ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ താരമാണ് റിയാസ് സലീം.ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനുമായി ബിഗ് ബോസ് വീട്ടിനുള്ളില്‍ വെച്ച് റിയാസ് അടി ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ റോബിന്‍ ഷോയില്‍ നിന്നും പുറത്തായി.

## Article Content

ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ താരമാണ് റിയാസ് സലീം.ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനുമായി ബിഗ് ബോസ് വീട്ടിനുള്ളില്‍ വെച്ച് റിയാസ് അടി ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ റോബിന്‍ ഷോയില്‍ നിന്നും പുറത്തായി.

എന്നാല്‍ റിയാസ് പുറത്തുവന്നശേഷ ബിഗ് ബോസ് വീട്ടില്‍ തനിക്കൊപ്പം മത്സരിച്ചിരുന്ന ചില ആളുകളോട് അകലം പാലിക്കാന്‍ തുടങ്ങി. പുറത്തു വന്നശേഷം റോബിനെ റിയാസിനെ ഒരിക്കല്‍ പോലും ഒരുമിച്ച് കണ്ടിട്ടില്ല.

മാത്രമല്ല റിയാസ് പങ്കുവെക്കുന്ന ചില വീഡിയോസിലും എല്ലാം റോബിനെ കൊള്ളിച്ചുകൊണ്ട് സംസാരിക്കുകയും ചെയ്യാറുണ്ട്. തന്റെ യൂട്യൂബ് ചാനല്‍ വഴി പങ്കുവെച്ച വീഡിയോയില്‍ റോബിന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി ആരതി പൊടിയെ കുറിച്ചും വളരെ മോശം തരത്തിലുല്‍ റിയാസ് സംസാരിച്ചു. ഗോതമ്പുപൊടി മുളകുപൊടി എന്നൊക്കെ കേട്ടിട്ടുണ്ട് ആരാണ് ഈ ആരതി പൊടി എന്നായിരുന്നു റിയാസ് ചോദിച്ചത്.

പിന്നാലെ റിയാസിനെതിരെ നിരവധി വിമര്‍ശനമാണ് വന്നത്. റിയാസിന് എതിരെ നിരവധി പേര്‍ സംസാരിച്ചിരുന്നു. ഇപ്പോള്‍ ഇതില്‍ മാപ്പ് പറഞ്ഞിരിക്കുകയാണ് റിയാസ്.

വിമര്‍ശനങ്ങള്‍ കൂടിയതോടെ അടുത്ത വീഡിയോയിലൂടെ എത്തി റിയാസ് ക്ഷമ പറഞ്ഞത്. എന്റെ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു റിയാസ് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/85161/sorry-if-my-words-hurt-anyone-rias-apologizes)