---
title: "ഭയമില്ലാതെ അവരുമായി എല്ലാം പങ്കുവെക്കാന്‍ അവള്‍ക്ക് സാധിക്കും; വീണ്ടും ചര്‍ച്ചയായി അന്‍ഷിതയുടെ പോസ്റ്റ്"
english_title: "She can share everything with them without fear; Anshita's post became a discussion again"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85157/she-can-share-everything-with-them-without-fear-anshitas-post-became-a-discussion-again"
published_at: "2022-12-14T13:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63997ea0f16b5_anshitha.jpg"
keywords: []
---

# ഭയമില്ലാതെ അവരുമായി എല്ലാം പങ്കുവെക്കാന്‍ അവള്‍ക്ക് സാധിക്കും; വീണ്ടും ചര്‍ച്ചയായി അന്‍ഷിതയുടെ പോസ്റ്റ്

> **Lead Summary:** മലയാളത്തില്‍ കൂടെവിടെ എന്ന പരമ്പരയില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി അന്‍ഷിതയാണ്. സൂര്യ എന്ന കിടിലന്‍ കഥാപാത്രത്തിലാണ് ഈ പരമ്പരയില്‍ അന്‍ഷിത എത്തുന്നത്. ഇതിനിടെ തമിഴ് പരമ്പരയിലേക്ക് താരം എത്തിയിരുന്നു. അന്‍ഷിതയുടെ ആദ്യത്തെ തമിഴ് സീരിയല്‍ ആണ് ചെല്ലമ്മ.

## Article Content

മലയാളത്തില്‍ കൂടെവിടെ എന്ന പരമ്പരയില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി അന്‍ഷിതയാണ്. സൂര്യ എന്ന കിടിലന്‍ കഥാപാത്രത്തിലാണ് ഈ പരമ്പരയില്‍ അന്‍ഷിത എത്തുന്നത്. ഇതിനിടെ തമിഴ് പരമ്പരയിലേക്ക് താരം എത്തിയിരുന്നു. അന്‍ഷിതയുടെ ആദ്യത്തെ തമിഴ് സീരിയല്‍ ആണ് ചെല്ലമ്മ.

എന്നാല്‍ ഈ പരമ്പരയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ ഷൂട്ടിംഗ് സെറ്റില്‍ ചില പ്രശ്നങ്ങള്‍ നടന്നിരുന്നു. ഈ പരമ്പരയില്‍ അന്‍ഷിതയ്ക്കൊപ്പം അഭിനയിക്കുന്ന നടന്‍ അര്‍ണവിന്റെ ഭാര്യയാണ് നടിക്കു നേരെ ആരോപണവുമായി രംഗത്ത് എത്തിയത്.

അന്‍ഷിത തന്റെ ഭര്‍ത്താവുമായി പ്രണയത്തിലാണെന്നായിരുന്നു ഇവര്‍ പറഞ്ഞത്. ഇതിന് പിന്നാലെ അര്‍ണവിന്റെ ഭാര്യ അന്‍ഷിതയെ ഷൂട്ടിംഗ് സെറ്റിലെത്തി ആക്രമിക്കുകയും ചെയ്തു .

ഭാര്യ കൊടുത്ത പരാതിയില്‍ അര്‍ണവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോള്‍ അദ്ദേഹത്തെ ജയില്‍ നിന്നും മോചിപ്പിച്ചു. പ്രശ്‌നങ്ങള്‍ എല്ലാം ഒന്ന് ഒതുങ്ങി വരികയാണ്. ഇതിനിടെയാണ് നടി പങ്കുവെച്ച പുതിയ പോസ്റ്റ് വൈറല്‍ ആവുന്നത്.

ഒരു പുത്തന്‍ വീഡിയോ സഹിതമാണ് മനോഹരമായ ക്യാപ്ഷനും നടി പങ്കിട്ടത്. ‘നൂറ് പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരം. അത് നല്ലൊരു സുഹൃത്താണ് എന്നായിരുന്നു അന്‍ഷി കുറിച്ചത്. എല്ലാ പെണ്‍കുട്ടികള്‍ക്കും അവളുടെ ജീവിതത്തില്‍ ഒരു ഉത്തമനായ പുരുഷ സുഹൃത്ത് ഉണ്ട്. ഭയമില്ലാതെ അവരുമായി എല്ലാം പങ്കുവെക്കാന്‍ അവള്‍ക്ക് സാധിക്കും. എന്റെ പ്രിയപ്പെട്ടവനേ, ഞാനെപ്പോഴും നിനക്ക് വേണ്ടി ഉണ്ടാവും, എന്നാണ് അന്‍ഷി കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/85157/she-can-share-everything-with-them-without-fear-anshitas-post-became-a-discussion-again)