---
title: "ചിലര്‍ ചിലയാളുകള്‍ വാടകയ്ക്ക് എടുത്തോ, കൂലി കൊടുത്തോ എഴുതിപ്പിക്കുകയാണ്; ഭാവന പറയുന്നു "
english_title: "Actress Bhavana thinks that some people are writing against her on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/85110/actress-bhavana-thinks-that-some-people-are-writing-against-her-on-social-media"
published_at: "2022-12-14T10:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6399592e8efc6_bhavana.jpg"
keywords: []
---

# ചിലര്‍ ചിലയാളുകള്‍ വാടകയ്ക്ക് എടുത്തോ, കൂലി കൊടുത്തോ എഴുതിപ്പിക്കുകയാണ്; ഭാവന പറയുന്നു 

> **Lead Summary:** 'നമ്മൾ' എന്ന മലയാള സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഭാവന . പിന്നീട് ഒരുപാട് നല്ല നല്ല സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു . ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത് .

## Article Content

'നമ്മൾ' എന്ന മലയാള സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഭാവന . പിന്നീട് ഒരുപാട് നല്ല നല്ല സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു . ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത് .

ചില ആളുകള്‍ കൂലി കൊടുത്ത് തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ എഴുതിക്കുകയാണെന്ന് പറയുകയാണ് നടി ഭാവന. തനിക്ക് കരുത്തായി താങ്ങി നിര്‍ത്തിയ സൗഹൃദങ്ങളും ഒരുപാടു കാലത്തെ ആലോചനകളുമാണ് തന്നെ തിരികെ എത്തിച്ചത് എന്നാണ് ഭാവന പറയുന്നത്.

ഇന്ന് സൈബര്‍ ബുള്ളിയിങ് ഒരു പ്രൊഫഷനാണെന്ന്. ചിലര്‍ ചിലയാളുകള്‍ വാടകയ്ക്ക് എടുത്തോ, കൂലി കൊടുത്തോ എഴുതിപ്പിക്കുകയാണ്. ഇയാളെ നിങ്ങള്‍ അറ്റാക്ക് ചെയ്യണം, ഈ സിനിമയെ നിങ്ങള്‍ ആക്രമിക്കണം, ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ പടച്ചുവിടണം എന്നല്ലാം ചട്ടംകെട്ടി പണം നല്‍കി ആളുകളെ ഇറക്കി വിടുകയാണ്.

തന്നെ ഒരു പരിചയവുമില്ലാത്തവര്‍ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്ന് തോന്നും. താന്‍ ആരുടെയും വീട്ടില്‍ പോയി പ്രശ്നമുണ്ടാക്കിയിട്ടില്ല.

അഭിനയിച്ച വേഷങ്ങളിലൂടെ മാത്രം തന്നെ അറിയുന്നവരാണ് ഇങ്ങനെ വേട്ടയാടുന്നത് എന്നാണ് ഭാവന ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ആണ് ഭാവനയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ഒരു ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തില്‍ ഷറഫുദ്ദീനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നവാഗതനായ ആദില്‍ മൈമൂനത്ത് സംവിധാനം.

ഷാജി കൈലാസ് ചിത്രം ‘ഹണ്ട്’ ഭാവനയുടെതായി ഒരുങ്ങുന്ന മറ്റൊരു സിനിമയാണ്. ‘ചിന്താമണി കൊലക്കേസ്’ എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസും ഭാവനയും ഒന്നിക്കുന്ന സിനിമയാണ് ഹണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം 26ന് ആരംഭിക്കും. പാലക്കാട് ആയിരിക്കും സിനിമയുടെ പ്രധാന ലൊക്കേഷന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/85110/actress-bhavana-thinks-that-some-people-are-writing-against-her-on-social-media)