മലയാള സിനിമയിൽ ശാലീന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താര സുന്ദരിയാണ് കാവ്യ മാധവൻ. മലയാള സിനിമയിൽ ബാല താരമായിട്ടാണ് കാവ്യ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ബാല താരമായിരുന്നപ്പോൾ തന്നെ മലയികൾക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ടായിരുന്നു. പൂക്കാലം വരവായി എന്ന സിനിമയിൽ കൂടിയാണ് താരം ആദ്യമായി അഭിനയിക്കുന്നത്.
ആദ്യ സിനിമയ്ക്ക് ശേഷം സിനിമയിൽ ചെറുതും വലുതുമായി ഒട്ടേറെ സിനിമയിൽ താരം അഭിനയിച്ചു. എന്നാൽ താരം ആദ്യമായി നായികയുടെ വേഷത്തിലെത്തുന്നത് ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ കൂടിയാണ് ഈ സിനിമയിക്ക് ശേഷം മലയാള സിനിമയിൽ പകരം വെയ്ക്കാനില്ലാത്ത താരമായി കാവ്യ മാറിയിരുന്നു.
താരത്തിന്റെ അഭിനയത്തിന്റെ ഫലമായി രണ്ടുതവണ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും താരത്തെ തേടിയെത്തി. അഭിനയ ജീവിതത്തിൽ തിളങ്ങി നിക്കുമ്പോഴാണ് താരം ആദ്യ വിവാഹം കഴിക്കുന്നത്. നിഷാൽ ചന്ദ്രയാണ് താരത്തെ അദ്യം വിവാഹം കഴിച്ചത്. ഒരുപാട് ആർഭാടങ്ങളോട് കുടിയായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
എന്നാൽ ഈ ബന്ധത്തിന് അധികനാൾ ആയുസ്സ് ഉണ്ടായിരുന്നില്ല ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞതോട് കുടിയാണ് താരം ദിലീപിനെ രണ്ടാം വിവാഹം കഴിക്കുന്നത്. ആദ്യ വിവാഹം പിരിയാൻ കാരണം ദിലീപാണ് എന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ടായിരുന്നു എന്നാൽ അതിനെതിരെ താരം തന്നെ പ്രതികരിച്ചു എത്തിയിരുന്നു. തന്റെ ആദ്യ ബന്ധം പിരിഞ്ഞതിൽ ദിലീപേട്ടന് ഒരു പങ്കുമില്ല.
തന്റെ ജീവിതത്തിൽ താൻ എറ്റവും കൂടുതൽ ഇഷ്ടപ്പെട്ട രണ്ട് വ്യക്തികളാണ് ദിലീപും മഞ്ജുവും. എന്നാൽ വിവാഹ ബന്ധം വേർപിരിഞ്ഞത്തിൽ അദ്ദേഹത്തിന് ഒരു പങ്കുമില്ല എന്നാണ് താരം പഴയ ഇന്റർവ്യൂയിൽ പറഞ്ഞത്. ഈ ഇന്റർവ്യൂയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്.
Content Highlight: Kavya's words go viral

































