---
title: "കുട്ടിത്താരങ്ങൾക്കൊപ്പം ചുവടുവച്ച് ശ്രുതി രജനികാന്ത് ; വയറലായി വീഡിയോ "
english_title: "Shruti Rajinikanth steps in with the child stars; video is  viral "
publisher: "moviemax.in"
canonical_url: "https://moviemax.in/news/85102/shruti-rajinikanth-steps-in-with-the-child-stars-video-is-viral"
published_at: "2022-12-14T09:37:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63994c32d20d3_sruthi_r.jpg"
keywords: []
---

# കുട്ടിത്താരങ്ങൾക്കൊപ്പം ചുവടുവച്ച് ശ്രുതി രജനികാന്ത് ; വയറലായി വീഡിയോ 

> **Lead Summary:** ചക്കപ്പഴം എന്ന പരമ്പരയിലെ 'പൈങ്കിളി; എന്ന കഥാപാത്രമായി മലയാള മിനി സ്‌ക്രീനിൽ പ്രേക്ഷകരുടെ ഇഷ്‍ടം നേടിയെടുത്തയാളാണ് ശ്രുതി രജനികാന്ത്. ഒരു അഭിനേത്രി എന്നതിലുപരി മോഡലിംഗ്, നൃത്തം, ഏവിയേഷൻ, ജേർണലിസം, എഴുത്ത്, ഷോ ഹോസ്റ്റിംഗ്, ആർ ജെ അങ്ങനെ ഒട്ടനവധി മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ളയാള്‍ കൂടിയാണ് ശ്രുതി .

## Article Content

ചക്കപ്പഴം എന്ന പരമ്പരയിലെ 'പൈങ്കിളി; എന്ന കഥാപാത്രമായി മലയാള മിനി സ്‌ക്രീനിൽ പ്രേക്ഷകരുടെ ഇഷ്‍ടം നേടിയെടുത്തയാളാണ് ശ്രുതി രജനികാന്ത്. ഒരു അഭിനേത്രി എന്നതിലുപരി മോഡലിംഗ്, നൃത്തം, ഏവിയേഷൻ, ജേർണലിസം, എഴുത്ത്, ഷോ ഹോസ്റ്റിംഗ്, ആർ ജെ അങ്ങനെ ഒട്ടനവധി മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ളയാള്‍ കൂടിയാണ് ശ്രുതി .

കരിയർ ബ്രേക്ക് വന്ന സാഹചര്യത്തിലും 'പൈങ്കിളി' എന്ന കഥാപാത്രം ഹിറ്റായതോടെ സാമൂഹിക മാധ്യമങ്ങളിൽ നിരവധി ആരാധകരേയും താരത്തിന് ലഭിക്കുകയുണ്ടായി. പിഎച്ച്ഡിയുടെ ഭാഗമായി അടുത്തിടെ പരമ്പരയിൽ നിന്ന് ശ്രുതി പിന്മാറിയെങ്കിലും പിന്നീട് തിരികെ വന്നിരുന്നു.

സോഷ്യൽ മീഡിയയിൽ പരമ്പരയിലെ തന്നെ കുട്ടിപട്ടാളത്തോടൊപ്പമുള്ളശ്രുതിയുടെ ഡാൻസാണ് ഇപ്പോൾ തരംഗമാകുന്നത്. ഷൂട്ടിംഗ് ഇടവേളയിലെ റീൽസ് വീഡിയോയും ചിത്രങ്ങളുമെല്ലാം ശ്രുതിയുടെ പേജിലെ പതിവാണെങ്കിലും കുട്ടികൾക്കൊപ്പം ഒരുമിച്ചുള്ള വീഡിയോ ഇതാദ്യമാണ് പോസ്റ്റ് ചെയ്യുന്നത് .

ലക്ഷ്‍മി ഉണ്ണികൃഷ്‍നും, സാധിക സുരേഷും, മാസ്റ്റർ ആര്യനുമാണ് ശ്രുതിക്കൊപ്പമുള്ളത്. 'ചക്കപ്പഴം' ആരാധകരെല്ലാം ഡാൻസിന് പിന്തുണയറിയിച്ച് നിരവധി മന്റുകളുമായി എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/85102/shruti-rajinikanth-steps-in-with-the-child-stars-video-is-viral)