---
title: "'മമ്മൂക്ക നടത്തിയത് ബോഡി ഷെയ്‍മിംഗ് ആണെന്ന് പറയുന്നവരോട്' പ്രതികരണവുമായി ജൂഡ് ആന്‍റണി ജോസഫ്"
english_title: "Jude Anthony Joseph reacts to 'body shaming by Mammooka'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85072/jude-anthony-joseph-reacts-to-body-shaming-by-mammooka"
published_at: "2022-12-13T22:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6398b4026cb53_mamookka_jood.jpg"
keywords: []
---

# 'മമ്മൂക്ക നടത്തിയത് ബോഡി ഷെയ്‍മിംഗ് ആണെന്ന് പറയുന്നവരോട്' പ്രതികരണവുമായി ജൂഡ് ആന്‍റണി ജോസഫ്

> **Lead Summary:** കേരളം 2018 ല്‍ നേരിട്ട പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്‍റണി ഒരുക്കിയ 2018 എവരിവണ്‍ ഈസ് എ ഹീറോ എന്ന ചിത്രത്തിന്‍റെ ടീസര്‍ ഇന്നലെയാണ് പുറത്തെത്തിയത്.

## Article Content

കേരളം 2018 ല്‍ നേരിട്ട പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്‍റണി ഒരുക്കിയ 2018 എവരിവണ്‍ ഈസ് എ ഹീറോ എന്ന ചിത്രത്തിന്‍റെ ടീസര്‍ ഇന്നലെയാണ് പുറത്തെത്തിയത്.

ചിത്രത്തിലെ താരങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുടെ സാന്നിധ്യവും ടീസര്‍ ലോഞ്ചിംഗ് വേദിയില്‍ ശ്രദ്ധ നേടിയിരുന്നു. വേദിയില്‍ മമ്മൂട്ടി നടത്തിയ പ്രസംഗത്തിലെ ഒരു പ്രയോഗം സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിമര്‍ശനവിധേയമാക്കിയിരുന്നു.

***

ജൂഡ് ആന്‍റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിഉണ്ട് എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. ഇത് ബോഡി ഷെയ്മിംഗ് ആണെന്നായിരുന്നു വിമര്‍ശനം. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജൂഡ് ആന്‍റണി ജോസഫ്.

ജൂഡിന്‍റെ പ്രതികരണം ***

> "മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെയ്മിംഗ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്. എനിക്ക് മുടി ഇല്ലാത്തതിൽ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല.

ഇനി അത്രേം concern ഉള്ളവർ മമ്മൂക്കയെ ചൊറിയാൻ നില്‍ക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂർ കോര്‍പറേഷന്‍ വാട്ടർ, വിവിധ ഷാംപൂ കമ്പനികൾ ഇവർക്കെതിരെ ശബ്ദമുയർത്തുവിൻ.

> ഞാൻ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യൻ ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത്. എന്ന് മുടിയില്ലാത്തതിൽ അഹങ്കരിക്കുന്ന ഒരുവൻ."

### Related Links & Sources
- [Original Story Source](https://moviemax.in/news/85072/jude-anthony-joseph-reacts-to-body-shaming-by-mammooka)