---
title: "രണ്ട് കോടിയുടെ എസ്യുവി സ്വന്തമാക്കി ലിസ്റ്റിന്‍ സ്റ്റീഫന്‍, ചിത്രം വൈറൽ "
english_title: "Listin Stephen owns a 2 crore SUV, the picture goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85068/listin-stephen-owns-a-2-crore-suv-the-picture-goes-viral"
published_at: "2022-12-13T22:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6398ae7fdf691_listin.jpg"
keywords: []
---

# രണ്ട് കോടിയുടെ എസ്യുവി സ്വന്തമാക്കി ലിസ്റ്റിന്‍ സ്റ്റീഫന്‍, ചിത്രം വൈറൽ 

> **Lead Summary:** മലയാളത്തിലെ പ്രശസ്തനായ നിര്‍മ്മാതാക്കളില്‍ ഒരാളാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ട്രാഫിക് എന്ന ചിത്രം നിര്‍മ്മിച്ചു കൊണ്ട് സിനിമയിലേക്ക് കടന്നു വന്ന ലിസ്റ്റിന്‍, ചുരുക്ക കാലം കൊണ്ട് മലയാള സിനിമയില്‍ നിരവധി വിജയങ്ങള്‍ നേടിയ നിര്‍മ്മാതാവായി മാറുകയായിരുന്നു.

## Article Content

മലയാളത്തിലെ പ്രശസ്തനായ നിര്‍മ്മാതാക്കളില്‍ ഒരാളാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ട്രാഫിക് എന്ന ചിത്രം നിര്‍മ്മിച്ചു കൊണ്ട് സിനിമയിലേക്ക് കടന്നു വന്ന ലിസ്റ്റിന്‍, ചുരുക്ക കാലം കൊണ്ട് മലയാള സിനിമയില്‍ നിരവധി വിജയങ്ങള്‍ നേടിയ നിര്‍മ്മാതാവായി മാറുകയായിരുന്നു.

തമിഴിലും വിജയ ചിത്രങ്ങള്‍ നിര്‍മ്മിച്ച ലിസ്റ്റിന്‍, പൃഥിരാജ് സുകുമാരനുമായി ചേര്‍ന്നും ഹിറ്റ് സിനിമകള്‍ ഒരുക്കിയിരുന്നു. 

**

കഴിഞ്ഞ ദിവസമായിരുന്നു കടുവയുടെ വിജയാഘോഷം നടന്നത്. കടുവയാണ് തങ്ങള്‍ നിര്‍മ്മിച്ചതില്‍ ഏറ്റവും ലാഭം കിട്ടിയ ചിത്രമെന്ന് ലിസ്റ്റിന്‍ ഈ വേദിയില്‍ പറയുകയും ചെയ്തിരുന്നു. ഈ വിജയാഘോഷത്തിന് പിന്നാലെ പുതിയ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് ലിസ്റ്റിന്‍. പുതിയ റേഞ്ച് റോവര്‍ സ്‌പോര്‍ട് 3.0 ലീറ്റര്‍ 6 സിലിണ്ടര്‍ വാഹനമാണ് ലിസ്റ്റിന്‍ സ്വന്തമാക്കിയിരിക്കുന്നത്.

രണ്ടു കോടി രൂപയാണ് ഈ വാഹനത്തിന്റെ വില. ലിസ്റ്റിന്‍ തന്നെയാണ് പുതിയ അതിഥിയുടെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘ഈ 2022ല്‍ വിജയങ്ങളും സന്തോഷങ്ങളും നിറഞ്ഞതായിരുന്നു.

[https://www.facebook.com/ListinStephenOnline/posts/705145090971727**](https://www.facebook.com/ListinStephenOnline/posts/705145090971727)

അക്കൂട്ടത്തിലേക്ക് ഈ ഡിസംബര്‍ മാസത്തില്‍ മറ്റൊരു സന്തോഷം കൂടി .. ഇനി എന്നോടൊപ്പമുള്ള യാത്രയില്‍ ഒരു പുതിയ അതിഥി കൂടി എത്തിയിരിക്കുന്നു.കൂടെ നിന്ന പ്രേക്ഷകര്‍ക്കും സപ്പോര്‍ട്ട് ചെയ്തവര്‍ക്കും ഒരുപാട് നന്ദി’, ലിസ്റ്റിന്‍ കുറിച്ചു.

ഒപ്പം സുഹൃത്തും നിര്‍മ്മാണ പങ്കാളിയുമായ പൃഥ്വിരാജിന് പ്രത്യേകം നന്ദിയും അദ്ദേഹം അറിയിച്ചിട്ടുണ്ട്.ലിസ്റ്റിന്റെ കാറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/85068/listin-stephen-owns-a-2-crore-suv-the-picture-goes-viral)